ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണ നിരക്ക് നാലായിരവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 2,38,270 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,18,92,676 ആയി ഉയർന്നു.
നിലവിൽ രാജ്യത്ത് 37,23,446 കൊവിഡ് രോഗികളാണുള്ളത്. 3,18,609 പേർ രോഗമുക്തി നേടിയതോടെ ആകെ നേടിയവരുടെ എണ്ണം 1,79,30,960 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 16,73,46,544 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം 4,14,188 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3,915 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തിരുന്നു. രാജ്യത്ത് ഇതുവരെ 16,73,46,544 പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.