ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ 175.46 കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 മണിക്കൂറിനുള്ളിൽ ഏഴ് ലക്ഷത്തിലധികം ഡോസുകളാണ് വിതരണം ചെയ്‌ത്.
തിങ്കാളാഴ്‌ച രാവിലെ ഏഴ് മണി വരെയുള്ള കണക്കുപ്രകാരം 1,75,46,25,710 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ കുത്തിവച്ചത് 7,00,706 ഡോസുകളാണ്. 1,04,00,693 ആരോഗ്യ പ്രവർത്തകർക്ക് ആദ്യ ഡോസും 99,52,973 പേര്‍ക്ക് രണ്ടാമത്തെ ഡോസായും വിതരണം ചെയ്‌തു.
ALSO READ l പഞ്ചാബ് തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് 63.4% പോളിങ്
1,84,07,927 മുൻനിര പ്രവർത്തകർക്ക് ആദ്യ ഡോസും 1,74,18,259 പേർക്ക് രണ്ടാം ഡോസും നൽകി. 15-18 വയസ് പ്രായമുള്ള 5,36,77,342 പേര്‍ക്ക് 2,17,30,069 പേര്‍ക്ക് രണ്ടാം ഡോസും നൽകി. അതേസമയം, 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 16,051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 206 പേരാണ് മരിച്ചത്. പരിശോധിച്ചത് 8,31,087 ടെസ്റ്റുകള്‍. ഇതുവരെ 76,01,46,333 കൊവിഡ് പരിശോധനകളാണ് നടത്തിയത്.