ന്യൂഡല്‍ഹി: രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. 24 മണിക്കൂറില്‍ രാജ്യത്ത് 11,739 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ നിലവില്‍ ചികിത്സയിലുള്ള വരുടെ എണ്ണം 92,576 ആയി ഉയര്‍ന്നു.
പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനവും, പ്രതിവാര നിരക്ക് 3.25 ശതമാനവുമാണ്. 25 മരണമാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,999 ആയി.
രോഗമുക്തരായവരുടെ എണ്ണം 4,27,72,398 ആയി ഉയർന്നിട്ടുണ്ട്. രാജ്യവ്യാപകമായി കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 197.08 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
Also read: കുട്ടികളിലെ ലോങ് കൊവിഡ്: ലക്ഷണങ്ങൾ രണ്ട് മാസമോ അതില്‍ കൂടുതലോ നിലനില്‍ക്കാമെന്ന് പഠനം