ETV Bharat / bharat

India Covid Updates | രാജ്യത്ത് കൊവിഡ് കുറയുന്നു; 4,184 പുതിയ രോഗികള്‍, 104 മരണം - covid cases in india

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,80,067 ആണ്

കൊവിഡ് ഇന്ത്യ  കൊവിഡ് നിരക്ക്  കൊവിഡ് മരണം  പ്രതിദിന കൊവിഡ് നിരക്ക്  ഇന്ത്യ കൊവിഡ് രോഗികള്‍  india covid updates  covid positivity rate in india  covid cases in india  covid death in india
India Covid Updates | രാജ്യത്ത് കൊവിഡ് കുറയുന്നു; 4,184 പുതിയ രോഗികള്‍, 104 മരണം
author img

By

Published : Mar 10, 2022, 9:56 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 4,184 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,80,067 ആയി ഉയര്‍ന്നു.

104 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ മരണ നിരക്ക് 5,15,459 ആയി. ആകെ രോഗ ബാധിതരില്‍ 0.10 ശതമാനമാണ് സജീവ രോഗികള്‍. രോഗമുക്തി നിരക്ക് 98.70 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4,24,20,120 പേരാണ് കൊവിഡ് മുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 2,474 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന കൊവിഡ് നിരക്ക് 0.48 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനവുമാണ്. അതേസമയം, രാജ്യത്ത് ഇതുവരെ 179.53 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്.

Also read: ഓപ്പിയം ഇഷ്‌ട ഭക്ഷണം; ലഹരിയിൽ 'കിറുങ്ങി' പ്രതാപ്‌ഗഡിലെ തത്തകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.