ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേർക്ക് കൂടി പുതുതയാി കൊവിഡ് സ്ഥിരീകരിച്ചു. 657 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണം 5,07,177 ആയി ഉയർന്നു.
കഴിഞ്ഞ മണിക്കൂറുകളിലായി 1,50,407 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 6,97,802 ആണ്. ഇത് ആകെ രോഗികളുടെ 1.64 ശതമാനമാണ്. 3.89 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 1,71,79,51,432 പേര് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ:'ഞാനെന്തിന് അദ്ദേഹത്തെ കേള്‍ക്കണം', പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി