ന്യൂഡല്‍ഹി: രാജ്യത്ത് 71,365 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 8,92,828 പേരാണ് സജീവ രോഗികള്‍. പ്രതിദിന കൊവിഡ് നിരക്കിലും പ്രതിവാര കൊവിഡ് നിരക്കിലും കുറവ് രേഖപ്പെടുത്തി.
പ്രതിദിന കൊവിഡ് നിരക്ക് 4.54 ആയപ്പോള്‍ പ്രതിവാര നിരക്ക് 7.57 ആണ്. കൊവിഡ് മൂലം കഴിഞ്ഞ ദിവസം 1,217 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. ഇതോടെ രാജ്യത്തെ മരണ നിരക്ക് 5,05,279 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,72,211 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ രാജ്യത്തെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,10,12,869 ആയി. നിലവിലെ കൊവിഡ് രോഗമുക്ത നിരക്ക് 96.70 ആണ്.
Also read: പോർബന്തർ കടലിൽ നിന്ന് 60 മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കി പാകിസ്ഥാൻ