ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്‌ചയെ അപേക്ഷിച്ച് പുതിയ കേസുകളിൽ നേരിയ കുറവും വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനവും രേഖപ്പെടുത്തി. 893 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,94,091 ആയി. മരണനിരക്ക് 1.20 ശതമാനമാണ്.
കഴിഞ്ഞ മണിക്കൂറുകളിലായി 3,52,784 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,87,13,494 ആയി. ആകെ വീണ്ടെടുക്കൽ നിരക്ക് 94.21 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,15,993 സാമ്പിളുകൾ പരിശോധിച്ചു.
രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 18,84,937 ആണ്. ഇത് ആകെ രോഗികളുടെ 4.59 ശതമാനമാണ്. 14.50% ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 1,65,70,60,692 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ:ഇന്ത്യയില്‍ നിയോകോവ് ഭീഷണിയില്ല; പരിഭ്രാന്തരാകേണ്ടെന്ന് ശാസ്‌ത്രജ്ഞര്‍