ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ 14,17,820 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഒമിക്രോൺ കേസുകളിൽ വെള്ളിയാഴ്‌ചത്തെ അപേക്ഷിച്ച് 5.01 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്‌തു. 6,041 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
1,22,684 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിൽ 402 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. അതേസമയം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 14.07 ശതമാനത്തിൽ നിന്ന് 16.66 ശതമാനമായി ഉയർന്നു. ഇതിനകം 4,85,752 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 3,49,47,390 പേർ കൊവിഡിൽ നിന്ന് മുക്തരായി. 24 മണിക്കൂറിൽ 16,13,740 കൊവിഡ് പരിശോധനയാണ് രാജ്യത്ത് നടത്തിയത്. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനമായി.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ റാലികളുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷൻ സുശീൽ ചന്ദ്രയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
READ MORE: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം