ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 6,822 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ സജീവമായ കേസുകളുടെ എണ്ണം 95,014 ആയി. കഴിഞ്ഞ 558 ദിവസത്തിനിടയില്‍ രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കുറവ് നിരക്കും സജീവമായ കേസുകളില്‍ കുറഞ്ഞ നിരക്കും കൂടിയാണിത്.
10,004 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 3,40,79,612 ആയി. നിലവിൽ 98.36 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം 220 പേരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണങ്ങള്‍ 4,73,757 ആയി.
also read: മധ്യപ്രദേശില്‍ കോണ്‍വെന്‍റ് സ്‌കൂളിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രണം
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ (MoHFW) കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (0.63 ശതമാനം) കഴിഞ്ഞ 64 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്, അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (0.28 ശതമാനം) കഴിഞ്ഞ 23 ദിവസമായി 1 ശതമാനത്തിൽ താഴെയാണ്.