ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,85,914 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് ബാധയെ തുടര്‍ന്ന് 665 പേരാണ് മരണമടഞ്ഞത്.
ALSO READ: Punjab Assembly Polls | രണ്ടാമത് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; ലിസ്റ്റില്‍ 23 പേര്
2,99,073 പേര് രോഗമുക്തി നേടി. ആശുപത്രികളിലും വീടുകളിലുമായി 22,23,018 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 16.16 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
1,63,58,44,536 പേര് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിന് സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.