ന്യൂഡൽഹി: രാജ്യത്ത് 38,074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,91,731 ആയി ഉയർന്നു. 448 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,27,059 ആയി. 5,05,265 പേർ ചികിത്സയിൽ തുടരുമ്പോൾ 79,59,406 പേർ രോഗമുക്തി നേടി. 42,033 പേർ പുതിയതായി രോഗമുക്തി നേടി.
മഹാരാഷ്‌ട്രയിൽ 97,296 പേർ ചികിത്സയിൽ തുടരുമ്പോൾ 15,77,322 പേർ രോഗമുക്തി നേടി. 45,240 പേർ മരിച്ചു. കർണാടകയിൽ 11,391 മരിച്ചു. 8,01,799 പേർ രോഗമുക്തി നേടിയപ്പോൾ 33,697 പേർ ചികിത്സയിൽ തുടരുന്നു. ഡൽഹിയിൽ 41,857 പേർ ചികിത്സയിൽ തുടരുമ്പോൾ 6,989 പേർ മരിച്ചു. 3,89,683 പേർ രോഗമുക്തി നേടി. കേരളത്തിൽ 81,940 പേർ ചികിത്സയിൽ തുടരുമ്പോൾ 4,02,477 പേർ രോഗമുക്തി നേടി. 1,692 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 11,96,15,857 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 10,43,665 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു.