ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 18,732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,01,87,850 ആയി. വൈറസ് ബാധിച്ച് 279 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 1,47,622 ആയി. 21,430 പേർക്ക് കൂടി രോഗം ഭേദമായതോടെ 97,61,538 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. രാജ്യത്ത് 2,78,690 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്.
മഹാരാഷ്ട്രയിൽ 59,223 സജീവ രോഗ ബാധിതരും കേരളത്തിൽ 63,927 സജീവ രോഗ ബാധിതരുമാണ് നിലവിലുള്ളത്. ഡൽഹിയിൽ 6,911 സജീവ രോഗ ബാധിതർ നിലവിലുള്ളപ്പോൾ വൈറസ് ബാധിച്ച് 10,437 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 6,04,746 പേർക്ക് രോഗ ഭേദമായി. രാജ്യത്ത് 9,43,368 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ഇതുവരെ 16,81,02,657സാമ്പിളുകളാണ് പരിശോധന നടത്തിയത്.