ETV Bharat / bharat

വീണ്ടുമെത്തുന്ന കൊവിഡ്; ആശങ്ക വേണ്ട, പ്രതിരോധിക്കാം ഒരുമിച്ച് - India covid spread

കൊവിഡ് വ്യാപനത്തിന്‍റെ കണക്കെടുക്കുമ്പോൾ ഇന്ത്യ ഇപ്പോള്‍ അമേരിക്കയ്‌ക്ക് തൊട്ടു പിന്നിലാണ് നിൽക്കുന്നത്.

covid  കൊവിഡ്  കൊവിഡ് വ്യാപനം  ലോക്ക്‌ഡൗൺർ  പ്രതിരോധ പ്രവർത്തനങ്ങൾ  covid spread  India covid spread  lockdown
ജനങ്ങളെ ആശങ്കയിലാഴ്‌ത്തി കൊവിഡ്; പ്രതിരോധിക്കാം ഒരുമിച്ച്
author img

By

Published : Apr 9, 2021, 2:42 PM IST

ഒന്നു പിന്‍ വാങ്ങുകയും വീണ്ടും വീറോടെ തിരിച്ചു വരികയും ചെയ്‌ത് ചാഞ്ചാടി കളിച്ചു കൊണ്ടിരിക്കുകയാണ് കൊവിഡ് എന്ന മഹാമാരി. മാരകമായ കൊറോണ വൈറസ് മനുഷ്യകുലത്തിനു തന്നെ വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. ഏതാനും ചുവടുകള്‍ പിന്നോട്ട് വച്ച ശേഷം ഇരകള്‍ക്ക് മേല്‍ ചാടി വീഴുന്ന കടുവയെ പോലെയുള്ള കൊവിഡിന്‍റെ കാഠിന്യം ഭീതിപ്പെടുത്തുന്ന തരത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി ശക്തി പ്രാപിച്ചിരിക്കുകയാണ്.

അമേരിക്കയ്ക്ക് തൊട്ടു പിന്നില്‍ ഇന്ത്യ

പ്രതിദിനം രാജ്യത്ത് ഒരു ലക്ഷത്തിലധികം കേസുകള്‍ രേഖപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്നതു തന്നെ ഈ പ്രശ്‌നത്തിന്‍റെ കാഠിന്യം വെളിവാക്കുന്നതാണ്. കൊവിഡ് വ്യാപനത്തിന്‍റെ കണക്കെടുക്കുമ്പോൾ ഇന്ത്യ ഇപ്പോള്‍ അമേരിക്കയ്‌ക്ക് തൊട്ടു പിന്നിലാണ് നിൽക്കുന്നത്. വൈറസ് ഏറ്റവും വേഗത്തില്‍ പടരുന്ന കാര്യത്തില്‍ അമേരിക്കക്കും ഫ്രാന്‍സിനും ബ്രസീലിനും ബെല്‍ജിയത്തിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം നാഗ്‌പൂരില്‍ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. ഇന്‍ഡോര്‍, ഭോപ്പാല്‍, സൂറത്ത്, രാജ്‌കോട്ട്, അഹമ്മദാബാദ്, ബറോഡ എന്നിവിടങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.

മഹാ ഭീതിയില്‍ മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ വാരാന്ത്യങ്ങളില്‍ ലോക്ക്‌ഡൗണും രാത്രി കാലങ്ങളില്‍ കര്‍ഫ്യൂവും നടപ്പാക്കിയപ്പോള്‍, ഏപ്രില്‍ ആറ് മുതല്‍ ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൾ ഒഴിച്ച് രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങളും ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്ഥിതി ഗതികള്‍ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയിലും അത്തരം ഒരു നീക്കം ആവശ്യമായി വരുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. അതിനാല്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കര്‍ണാടക, ഛത്തീസ്‌ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി ഗതികള്‍ ആശങ്കാജനകം തന്നെയാണ്.

കഴിഞ്ഞ വര്‍ഷത്തെ ലോക്ക്‌ഡൗൺ കാരണം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തന്നെ ആകെ തകര്‍ന്നിരിക്കുകയാണ്. കോടികണക്കിന് തൊഴിലാളികളുടെ ജീവിതത്തെയും ലോക്ക്‌ഡൗൺ വളരെ കാര്യമായി ബാധിച്ചിരുന്നു. നഗരങ്ങളിലെ 12 കോടി ജനങ്ങളുടെയും ഗ്രാമങ്ങളിലെ 28 കോടി ജനങ്ങളുടെയും ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടതോടു കൂടി അവർ ദാരിദ്ര്യത്തിലേക്ക് വഴുതി വീണിരുന്നു. കൂടാതെ ലോക്ക്‌ഡൗൺ, കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തിലുണ്ടാക്കിയ ദുരിതങ്ങൾക്കും നമ്മള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി.

വേണ്ടത് ജാഗ്രത

വിദഗ്‌ധര്‍ നിര്‍ദേശിക്കുന്നതു പോലെ വ്യാപകമായി പരിശോധന നടത്തല്‍, പ്രതിരോധ കുത്തിവയ്പ്പ് എടുക്കല്‍, മാസ്‌ക് ധരിക്കല്‍, പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കല്‍ എന്നിങ്ങനെയുള്ള നടപടികള്‍ തന്നെയാണ് സ്വീകാര്യം. അതിനാല്‍ കൊവിഡ് വ്യാപനം തടയാൻ സർക്കാരുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

അടുത്ത രണ്ട് മാസങ്ങളില്‍ കൊവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും കൊവിഡിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മാസ്‌ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പാലിച്ചാല്‍ തന്നെ 70 ശതമാനം രോഗ വ്യാപനവും തടയുവാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. അതോടൊപ്പം ഒരു കൊവിഡ് രോഗി മറ്റ് 400 വ്യക്തികളിലേക്ക് രോഗം പടര്‍ത്തുന്നു എന്ന മുന്നറിയിപ്പും നിലവില്‍ നല്‍കിയിട്ടുണ്ട്. ഒരു വ്യക്തിക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞാല്‍ ആ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി മറ്റുള്ളവരില്‍ നിന്നും മൂന്ന് ദിവസത്തേക്ക് മാറ്റി പാര്‍പ്പിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. അതിനു പുറമേ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍റ് ഇന്‍ഡസ്ട്രി (എഫ്.ഐ.സി.സി.ഐ) നൽകിയ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതും അത്യാവശ്യമാണ്. 18 മുതല്‍ 45 വയസ് വരെയുള്ള എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാനുള്ള അനുമതി നല്‍കണമെന്ന് ചേംബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകള്‍ വേഗത്തിലാക്കണമെന്നും പ്രതിരോധ കുത്തിവെയ്പ്പ് വിപുലീകരിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.

കൊവിഡിനെതിരെ ഓരോ വ്യക്തികളും പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ വിവിധ സ്ഥാപനങ്ങളിലും ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.