ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 692 പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ മൊത്തം സജീവ കേസുകളുടെ എണ്ണം 4,097 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു (India records six Covid-19 deaths, 692 new cases in 24 hours). ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
മഹാരാഷ്‌ട്രയിൽ രണ്ട്, ഡൽഹി, കർണാടക, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഒരു മരണം വീതവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 5,33,346 ആയി. 2020 ജനുവരിയിൽ കൊവിഡ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,50,10,944 ആണ്.
ബുധനാഴ്‌ചയാണ് (ഡിസംബർ 27) ഡൽഹിയിൽ കൊവിഡ്-19 സബ് വേരിയന്‍റായ ജെഎൻ.1 ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. "ഒമിക്രോണിന്‍റെ ഉപ-വേരിയന്‍റായ ജെഎൻ.1 ആദ്യ കേസ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും ജീനോം സീക്വൻസിംഗിനായി അയച്ച മൂന്ന് സാമ്പിളുകളിൽ ഒന്ന് ജെഎൻ.1 ഉം രണ്ടെണ്ണം ഒമൈക്രോണുമാണെന്നും ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
കേരളത്തിലാണ് ജെഎൻ.1 ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പ്രകാരം ബുധനാഴ്‌ച വരെ ഇന്ത്യയിൽ 109 ജെഎൻ.1 കേസുകളാണ് ഇതുവരെ കണ്ടെത്തിയത്. അതേസമയം നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജെഎൻ.1 ഉയർത്തുന്ന അപകടസാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. നേരത്തെ ജെഎന്‍ 1 കേസുകള്‍ വര്‍ധിക്കുന്ന സാഹര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. (WHO asks countries to strengthen surveillance due to COVID 19 cases rise).
രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കണം എന്നാണ് തെക്ക് - കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. പ്രതിരോധ നടപടി കൈക്കൊള്ളാനും നിര്‍ദേശിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കൊവിഡ്-19 നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതായി എയിംസ് ഡൽഹി ഡയറക്‌ടർ ആശുപത്രിയിലെ എല്ലാ വിഭാഗം മേധാവികളുമായും ബുധനാഴ്‌ച യോഗം ചേർന്നിരുന്നു. യോഗത്തിൽ, കൊവിഡ്-19 പരിശോധന സംബന്ധിച്ച നയങ്ങൾ, പോസിറ്റീവ് രോഗികളുടെ ചികിത്സ, അവരുടെ ആശുപത്രിവാസം എന്നിവ ചർച്ചയായി.
ALSO READ: കൊവിഡ്, ജെഎന്‍ 1 കേസുകളില്‍ വര്‍ധന; ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന