ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 214 ദിവസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്.
ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,52,26,386 ആയി ഉയർന്നു. 302 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ കൊവിഡ് മരണം 4,83,178 ആയി.
ALSO READ: പടർന്ന് കയറി കൊവിഡും ഒമിക്രോണും; രാജ്യത്ത് പ്രതിദിന കേസുകൾ ഒരു ലക്ഷം കടക്കുന്നു
രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 3,007 ആണ്. ഇവയിൽ 3,007 ഇതുവരെ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 876 ആയി.
ഡൽഹി 465, കർണാടക 333, രാജസ്ഥാൻ 291, കേരള 284 ഗുജറാത്ത് 204 എന്നിങ്ങനെയാണ് രോഗബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,962 സജീവ രോഗികൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,71,363 ആയി ഉയർന്നു.
ഇത് ആകെ രോഗബാധിതരുടെ 1.05 ശതമാനമാണ്. ആകെ രോഗമുക്തിനിരക്ക് 97.57 ശതമാനമായി.