ETV Bharat / bharat

India covid:1761 പുതിയ കൊവിഡ് രോഗികള്‍; രണ്ട്‌വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

688 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയത്.

lowest single-day rise in nearly two years  covid-19  india covid updates  daily covid updates  പ്രതിദിന രോഗബാധ  ഇന്ത്യ കൊവിഡ്  കൊവിഡ്19
India ovid:1761 പുതിയ രോഗികള്‍
author img

By

Published : Mar 20, 2022, 10:38 AM IST

Updated : Mar 20, 2022, 2:04 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതായി 1761 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 688 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് 26240 സജീവകേസുകളാണ് നിലവിലുള്ളത്.

Also read:'മരിയുപോൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായി'; സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ

127 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 5,16,479 ആയി ഉയർന്നു. നിലവിലെ പ്രതിദിന രോഗബാധ നിരക്കും, പ്രതിവാര രോഗബാധ നിരക്കും 0.41 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 181.21 കോടി ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയായതായും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

Last Updated : Mar 20, 2022, 2:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.