ന്യൂഡൽഹി: 24 മണിക്കൂറിനിനെ 25,920 പേര്‍ക്കുകൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്‌ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4,837 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.
- " class="align-text-top noRightClick twitterSection" data="">
492 പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണം 5,10,905 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.07 ശതമാനമാണ്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 2,92,092 ആയി. 66,254 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,19,77,238 ആയി.
ALSO READ l 12 പാകിസ്ഥാന്‍ തടവുകാരെ ഇന്ത്യ മോചിപ്പിച്ചു
98.12 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനുള്ളിൽ 12,54,893 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ പരിശോധിച്ച ആകെ സാമ്പിളുകള്‍ 75,68,51,787 ആയി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.76 ശതമാനമാണ്. 1,74,64,99,461 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്.