ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2593 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. 0.59 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
ശനിയാഴ്‌ച 2,527 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. 0.56 ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. 2593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 15,873 ആയി ഉയർന്നു. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളിൽ 0.04 ശതമാനമാണ് സജീവ കേസുകൾ.
4,36,532 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത്. 1,755 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി ആയവരുടെ എണ്ണം 4,25,19,479 ആയി ഉയർന്നു.
കഴിഞ്ഞ ദിവസം 44 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 5,22,193 ആണ്. 1.21 ശതമാനമാണ് മരണനിരക്ക്.
Also Read: കൊവിഡ്: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി