ETV Bharat / bharat

അതിവേഗം കൊവിഡ് വ്യാപനം: 24 മണിക്കൂറില്‍ 1,52,879 കൊവിഡ് ബാധിതർ

author img

By

Published : Apr 11, 2021, 10:40 AM IST

Updated : Apr 11, 2021, 11:50 AM IST

11,08,087 പേർ നിലവിൽ ചികിത്സയിലുണ്ട്

India Covid case  24 മണിക്കൂറിനിടെയിൽ 1,52,879 കൊവിഡ് ബാധിതർ  കൊവിഡ് 19  Covid 19  കൊവിഡ് വാക്സിൻ  covid vaccine  കേന്ദ്ര ആരോഗ്യ മന്ത്രാലയം
24 മണിക്കൂറിനിടെയിൽ 1,52,879 കൊവിഡ് ബാധിതർ

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെയിൽ 1,52,879 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടയിൽ 90,584 പേർ രോഗമുക്തരായപ്പോൾ 839 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,69,275 ആയി.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,33,58,805 ആയി. 1,20,81,443 പേർ ഇതുവരെ രോഗമുക്തി നേടി. 11,08,087 പേർ നിലവിൽ ചികിത്സയിലുണ്ട്.

10,15,95,147 പേർ ഇതുവരെ കൊവിഡ് വാക്സിൻ സ്വീകരിച്ചു.

അതേസമയം, ഏപ്രില്‍ 11 മുതല്‍ 14 വരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ടിക ഉത്സവ്' വാക്സിനേഷൻ പരിപാടി ഞായറാഴ്ച രാജ്യത്ത് ആരംഭിച്ചു.

Last Updated : Apr 11, 2021, 11:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.