ETV Bharat / bharat

രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു: 1335 പേര്‍ക്ക് കൂടി രോഗം

കഴിഞ്ഞ 24 മണിക്കൂറില്‍ 52 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

New Delhi  Union Ministry of Health and Family Welfare  Pandemic  Health ministry  India Coronavirus tracker  Covid19 cases  Covid tracker  new Covid cases  deaths  India  India logs 1,335 new Covid cases, 52 deaths  കോവിഡ് രോഗികളുടെയെണ്ണം കുത്തനെ ഉയര്‍ന്നു
കോവിഡ് ബാധിതര്‍ ഉയരുന്നു
author img

By

Published : Apr 1, 2022, 1:36 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1335 പുതിയ കേസുകളും 52 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,21,181 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,918 പേര്‍ രോഗ മുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെയെണ്ണം 4,24,90,922 ആയി. ഇന്ത്യയിലിതുവരെ 6,06,036 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇന്ത്യയില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്കുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നിലവില്‍ 0.23 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ കോവിഡ് 19 വാക്‌സിനേഷന്‍ 184.31 കോടി കവിഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

12 നും 14 നുമിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കുത്തി വയ്പ്പ് ആരംഭിച്ചതിന് ശേഷം 1.72 പേര്‍ക്ക് കൂടി വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയിട്ടുണ്ടെന്നും 15.62 കോടിയിലധികം ഉപയോഗിക്കാത്ത വാക്‌സിനുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോഴും ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

also read:24 മണിക്കൂറിനിടെ രാജ്യത്ത് 26,291 കൊവിഡ് രോഗികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.