പോർബന്ദർ/ ഗുജറാത്ത്: ഗുജറാത്ത് തീരത്ത് നിന്നും വീണ്ടും പാകിസ്ഥാൻ ബോട്ട് പിടികൂടി. യസീൻ എന്ന ബോട്ടാണ് സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 10 പാക് പൗരന്മാരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി അറബിക്കടലിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് കോസ്റ്റ് ഗാർഡ് അറബിക്കടലിൽ പാകിസ്ഥാൻ ബോട്ട് കണ്ടെത്തിയത്. തുടർന്ന് ബോട്ടും അതിലുണ്ടായിരുന്ന 10 പാക് പൗരന്മാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 പേരെയും ബോട്ടും പോർബന്ദർ തീരത്ത് എത്തിച്ചു. ഇവരെ ചോദ്യം ചെയ്തതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
-
The @IndiaCoastGuard 🚢 Ankit apprehended Pakistani 🚣 'Yaseen' with 10 crew in Indian waters at Arabian Sea during Night Ops on 08 Jan
— PRO Defence Gujarat (@DefencePRO_Guj) January 9, 2022 " class="align-text-top noRightClick twitterSection" data="
Boat being brought to Porbandar for further interrogation@PMO_NaMo @CMOGuj @AjaybhattBJP4UK @Bhupendrapbjp @NIA_India @dgpgujarat @ANI pic.twitter.com/izf8GedLUb
">The @IndiaCoastGuard 🚢 Ankit apprehended Pakistani 🚣 'Yaseen' with 10 crew in Indian waters at Arabian Sea during Night Ops on 08 Jan
— PRO Defence Gujarat (@DefencePRO_Guj) January 9, 2022
Boat being brought to Porbandar for further interrogation@PMO_NaMo @CMOGuj @AjaybhattBJP4UK @Bhupendrapbjp @NIA_India @dgpgujarat @ANI pic.twitter.com/izf8GedLUbThe @IndiaCoastGuard 🚢 Ankit apprehended Pakistani 🚣 'Yaseen' with 10 crew in Indian waters at Arabian Sea during Night Ops on 08 Jan
— PRO Defence Gujarat (@DefencePRO_Guj) January 9, 2022
Boat being brought to Porbandar for further interrogation@PMO_NaMo @CMOGuj @AjaybhattBJP4UK @Bhupendrapbjp @NIA_India @dgpgujarat @ANI pic.twitter.com/izf8GedLUb
ഡിസംബർ ആറിന് ഇന്ത്യൻ സമുദ്രാതിർത്തിയിൽ രണ്ട് ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന 18 പാക് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ 3 പാകിസ്ഥാൻ ബോട്ടുകളും 28 പാകിസ്ഥാനികളുമാണ് സമുദ്രാതിർത്തി ലംഘിച്ചതിന് കോസ്റ്റ് ഗാർഡിന്റെ പിടിയിലായത്.
Also Read: ജൻ ധൻ അക്കൗണ്ടുകളിലെ നിക്ഷേപം ഒന്നര കോടി പിന്നിട്ടു