ETV Bharat / bharat

സമാധാനത്തിന് ഇരു രാജ്യങ്ങളും ശ്രമിക്കണം: ബിപിൻ റാവത്ത് - പ്രതിരോധ ചീഫ് ജനറൽ

ഇന്ത്യൻ സായുധ സേനയെ ഇനിയും വിലകുറച്ച് കാണാനാവില്ലെന്ന് മനസിലാക്കിയതിനാലാണ് ചൈന നിലവിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതെന്ന് പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.

ബിപിൻ റാവത്ത്
ബിപിൻ റാവത്ത്
author img

By

Published : Jul 2, 2021, 8:31 PM IST

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സമാധാനം തിരിച്ചുകൊണ്ടുവരാനായി ഇന്ത്യയും ചൈനയും ചേർന്ന് പ്രവർത്തിക്കണമെന്ന് പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്. ഇരു രാജ്യങ്ങൾക്കും അതിർത്തി പ്രദേശത്ത് സമാധാനം നിലനിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയിലേക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ഉടനടി തിരിച്ചടി നൽകാൻ സൈന്യം തയ്യാറായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ, നയതന്ത്ര, സൈനിക തലങ്ങളിൽ വിശദമായ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. അവശേഷിക്കുന്ന സംഘർഷാവസ്ഥയിൽ നിന്ന് ചൈന പിന്മാറുകയാണോ എന്ന ചോദ്യത്തിന് ഇരുവശത്തും സംശയങ്ങൾ നിലനിൽക്കുകയാണെന്നും ഇന്ത്യയുടെ സൈനികർ അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈന തങ്ങളുടെ ഭാഗത്ത് സൈന്യത്തെ വിന്യസിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തതിനാലാണ് ഇന്ത്യയും സൈന്യത്തെ വിന്യസിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: 'മൂന്നു കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ നശിപ്പിക്കും'; മുന്നറിയിപ്പുമായി തമിഴ്‌നാട്

ഇന്ത്യൻ സായുധ സേനയെ ഇനിയും വിലകുറച്ച് കാണാനാവില്ലെന്ന് മനസിലാക്കിയതിനാലാണ് ചൈന നിലവിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതെന്നും ഇന്ത്യൻ സൈന്യം ഇപ്പോൾ 1961ലുണ്ടായിരുന്നത് പോലുള്ള സൈന്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിൽ നിലവിലുള്ള സംഘർഷ പ്രദേശങ്ങളിൽ നിന്നും പിന്മാറുന്നതുമായി ബന്ധപ്പെട്ട് ജൂൺ 25ന് ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ ചർച്ചകൾ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം മെയ് ആദ്യം മുതൽ കിഴക്കൻ ലഡാക്കിലെ ഒന്നിലധികം പോയിന്‍റുകളിൽ ഇന്ത്യയെയും ചൈനയെയും സംഘർഷത്തിലായിരുന്നു. സൈനിക, നയതന്ത്ര ചർച്ചകളെത്തുടർന്ന് ഫെബ്രുവരിയിൽ പാങ്കോംഗ് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് ഇരുരാജ്യങ്ങളും പൂർത്തിയാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.