ETV Bharat / bharat

സവാള കയറ്റുമതി നിരോധിച്ച് ഇന്ത്യ, നിരോധനം 2024 മാര്‍ച്ച് 31 വരെ - സവാള കയറ്റുമതി നിരോധനം

മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റോക്കുകള്‍ വിപണിയില്‍ എത്താത്തതാണ് സവാള വില കൂടാന്‍ കാരണമെന്ന വിലയിരുത്തലുണ്ട്.

India bans onion exports till March next year  To keep prices in check  Indian government  Directorate general of foreign trade  ഉള്ളിക്കയറ്റുമതിക്ക് നിരോധനം  ഉള്ളിയുടെ ലഭ്യത ഉറപ്പാന്‍  ensure availability of onion in domestic market  വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍  കയറ്റുമതി തറവില  affects family budget
India bans onion exports till March next year
author img

By ETV Bharat Kerala Team

Published : Dec 8, 2023, 12:43 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.(India bans onion exports till March next year) ആഭ്യന്തരവിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വില പിടിച്ച് നിര്‍ത്തുന്നതിനും വേണ്ടിയാണ് നടപടി. (To keep prices in check)

2024 മാര്‍ച്ച് 31വരെയാണ് ഉള്ളിക്കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റോക്കുകള്‍ വിപണിയില്‍ എത്താത്തതാണ് വില കൂടാന്‍ കാരണമെന്ന വിലയിരുത്തലുണ്ട്. വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നേരത്തെ രണ്ട് ഘട്ടങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ ഏഴ് ലക്ഷം ടണ്‍ സവാള അധികമായി സംഭരിച്ചിരുന്നു. (Directorate general of foreign trade)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉള്ളിവില വര്‍ദ്ധന പതിവാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കയറ്റുമതി തറവില നിശ്ചയിച്ചും കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനങ്ങളുടെ ശേഖരത്തിലുള്ള സവാള വിവിധ സംസ്ഥാനങ്ങളുടെ മൊത്ത വിപണിയിലേക്ക് വിതരണത്തിനായും എത്തിച്ചു. സവാള വിലയിലുണ്ടായ വര്‍ദ്ധന കുടുംബബജറ്റും താളം തെറ്റിച്ചിരിക്കുകയാണ്.

Read more:Onion Price Hike: ഇരട്ടിയിലെത്തി സവാള വില, കിലോയ്‌ക്ക് 70 രൂപ വരെ, സമാധാനവുമായി ഉപഭോക്തൃ മന്ത്രാലയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.