ജല്‍പൈഗുരി: ബംഗ്ലാദേശിന്‍റെ അതിര്‍ത്തി രക്ഷാ സേനയായ ബോര്‍ഡ് ഗാര്‍ഡ് ബംഗ്ലാദേശിന് (ബി.ജി.ബി) പെരുന്നാള്‍ മധുരം നല്‍കി ഇന്ത്യന്‍ അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്). ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലെ ഫുൾബാരിയില്‍ വച്ചാണ് സേന മധുരം കൈമാറിയത്. ബി.എസ്.എഫ് സൗത്ത് ബംഗാള്‍ വിഭാഗമാണ് ബക്രീദിന്‍റെ ഭാഗമായി മധുര പലഹാരങ്ങള്‍ കൈമാറിയത്.
4,096 കിലോമീറ്റർ ദൂരമുള്ള അതിര്‍ത്തിയിലാണ് ഇരു സേനകളും കാവല്‍ നില്‍ക്കുന്നത്. പെർട്രാപോൾ ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റിലും മറ്റ് പോസ്റ്റുകളിലും ബിഎസ്‌എഫ് സമാന രീതിയില്‍ പലഹാരങ്ങള്‍ കൈമാറി. ഇരു സേനകളും തമ്മിലുള്ള സൗഹാര്‍ദം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വായനക്ക്: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അഞ്ച് ലക്ഷത്തോളം രൂപയുടെ നിരോധിത ഗുളികകൾ കണ്ടെടുത്തു
വിശേഷ ദിവസങ്ങളില്‍ ഇരു സേനകളും തമ്മില്‍ മധുര പലഹാരങ്ങള്‍ കൈമാറുന്നത് പതിവാണ്. അതേസമയം 2.5 ലക്ഷം അംഗബലമുള്ള സേന അതിര്‍ത്തിയില്‍ ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈദ്-ഉൽ-സുഹ, അഥവാ ഈദ് അൽ-അദ എന്നിവ ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ആചരിക്കാറുണ്ട്. ഇസ്ലാമിക കലണ്ടര്‍ പ്രകാരം ഹജ്ജ് തീര്‍ത്ഥാടനം ആരംഭിച്ച് രണ്ട് ദിവസത്തിനകമാണ് ആഘോഷങ്ങള്‍.