ന്യുഡല്‍ഹി: കിഴക്കന്‍ യുക്രൈന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത പാതയൊരുക്കുന്നതിന് യുക്രൈനോടും റഷ്യയോടും വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്ന് ശക്തമായി അഭ്യര്‍ഥിച്ചതായി ഇന്ത്യന്‍ വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
വിദ്യാര്‍ഥികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷിതമായി തങ്ങളുടെ ബങ്കറുകളില്‍ തന്നെ തങ്ങണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യുക്രൈനില്‍ നിന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് വരെ രക്ഷാദൗത്യം തുടരുമെന്നും ബാഗ്‌ചി പറഞ്ഞു.
-
We are deeply concerned about Indian students in Sumy, Ukraine. Have strongly pressed Russian and Ukrainian governments through multiple channels for an immediate ceasefire to create a safe corridor for our students.
— Arindam Bagchi (@MEAIndia) March 5, 2022 " class="align-text-top noRightClick twitterSection" data="
">We are deeply concerned about Indian students in Sumy, Ukraine. Have strongly pressed Russian and Ukrainian governments through multiple channels for an immediate ceasefire to create a safe corridor for our students.
— Arindam Bagchi (@MEAIndia) March 5, 2022We are deeply concerned about Indian students in Sumy, Ukraine. Have strongly pressed Russian and Ukrainian governments through multiple channels for an immediate ceasefire to create a safe corridor for our students.
— Arindam Bagchi (@MEAIndia) March 5, 2022
Also Read: യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി 16 വിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. അതേസമയം രക്ഷാപ്രവർത്തനം നടത്തുന്നതിന് താത്കാലികമായി റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. യുക്രൈനില്‍ ഷെല്ലാക്രമണം തുടരുകയാണ്.