ETV Bharat / bharat

റഷ്യക്കെതിരായ യുഎന്‍ പ്രമേയം : അനുകൂലിച്ച് 141 രാജ്യങ്ങള്‍, വിട്ടുനിന്ന് ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങള്‍

author img

By

Published : Mar 3, 2022, 10:18 AM IST

യുക്രൈന്‍ വിഷയത്തിൽ യുഎന്നിലെ വോട്ടെടുപ്പിൽ നിന്ന് ഇത് നാലാം തവണയാണ് ഇന്ത്യ വിട്ടുനില്‍ക്കുന്നത്

Russia Ukraine live news  russia declares war on ukraine  Russia Ukraine conflict  Russia Ukraine Crisis News  Russia Ukraine News  Russia Ukraine War Crisis  Russia Ukraine War  Russia attack Ukraine  india abstains from unga voting  unga resolution against russia  un general assembly vote latest  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ പ്രതിസന്ധി  റഷ്യ യുക്രൈന്‍ ആക്രമണം  റഷ്യക്കെതിരായ പ്രമേയം  യുഎന്‍ പൊതുസഭ വൊട്ടെടുപ്പ്  വൊട്ടെടുപ്പ് ഇന്ത്യ വിട്ടുനിന്നു  യുഎന്‍ പൊതുസഭ റഷ്യ പ്രമേയം
റഷ്യക്കെതിരായ പ്രമേയം: അനുകൂലിച്ച് 141 രാജ്യങ്ങള്‍, ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വിട്ടുനിന്നു

ന്യൂയോര്‍ക്ക് : യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായ പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചു. 141 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോള്‍ അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. യുക്രൈന്‍ വിഷയത്തിൽ യുഎന്നിലെ വോട്ടെടുപ്പിൽ നിന്ന് ഇത് നാലാം തവണയാണ് ഇന്ത്യ മാറിനില്‍ക്കുന്നത്.

യുക്രൈനിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വളരെയധികം ആശങ്കാകുലരാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. വെടിനിർത്തലിനുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ ആഹ്വാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ എന്ന നയത്തില്‍ ഉറച്ചുനിൽക്കുന്നുവെന്നും തിരുമൂര്‍ത്തി വിശദീകരിച്ചു.

  • 141 in favor
    5 against
    35 abstentions

    That was the result of Wednesday's vote concluding historic "Uniting for Peace" #UNGA session.

    The resolution demands that Russia immediately ceases use of force against Ukraine & withdraws its military forces. https://t.co/mkvny9F3LZ pic.twitter.com/2GIuYV1Ccn

    — United Nations (@UN) March 2, 2022 " class="align-text-top noRightClick twitterSection" data=" ">

റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകളില്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും ഉൾപ്പടെ ഇന്ത്യ ഇതിനകം യുക്രൈനിലേക്ക് മാനുഷിക സഹായം അയച്ചിട്ടുണ്ടെന്നും തിരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Also read: ഖാര്‍സണ്‍ നഗരം പിടിച്ചെടുത്ത് റഷ്യ ; കീവിലും ഖാര്‍കീവിലും ജനവാസ മേഖലയില്‍ ആക്രമണം

റഷ്യയ്ക്ക് പുറമേ, ബെലാറുസ്, സിറിയ, ഉത്തര കൊറിയ, എറിത്രിയ എന്നീ നാല് രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. യുഎന്‍ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന യുഎഇ പൊതുസഭയിൽ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തു.

ഇന്ത്യയ്ക്ക് പുറമേ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോള്‍ നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ കിർഖിസ്ഥാൻ, കസാക്കിസ്ഥാൻ, അർമേനിയ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് ഒഴിഞ്ഞുനിന്നു.

യുഎന്‍ പൊതുസഭയിലെ പ്രമേയത്തിന് പ്രതീകാത്മകമായ പ്രാധാന്യം മാത്രമേയുള്ളൂവെങ്കിലും പ്രമേയം പാസായത് യുഎസിനും സഖ്യകക്ഷികൾക്കും നയതന്ത്ര വിജയമാണ്. 2014ൽ ക്രിമിയയില്‍ റഷ്യ നടത്തിയ അധിനിവേശത്തിനെതിരെ അവതരിപ്പിച്ച പ്രമേയത്തിന് ലഭിച്ച വോട്ടുകളേക്കാള്‍ ഇത്തവണ 41 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. അതേസമയം, പ്രമേയത്തില്‍ റഷ്യന്‍ നടപടിയെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.