ETV Bharat / bharat

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ എംപി

author img

By

Published : Jul 19, 2021, 11:14 PM IST

'പാകിസ്ഥാന്‍, ചൈന പോലെയുള്ള രാജ്യങ്ങൾ ഇന്ത്യൻ ജനതയുടെ മേല്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അത് ദേശ സുരക്ഷയെ ബാധിക്കുന്നതാണ്'.

Shashi Tharoor  Chairman of Parliamentary Standing Committee on IT  Pegasus spyware controversy  Pegasus spyware  ശശി തരൂർ
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ എംപി

ന്യൂഡല്‍ഹി: ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇൻഫർമേഷൻ ടെക്‌നോളജിയുടെ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ശശി തരൂർ എം.പി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാറോ, സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ മറ്റാരെങ്കിലോ ആണ് ഇക്കാര്യം ചെയ്തതെങ്കില്‍ അത് വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍, ചൈന പോലെയുള്ള രാജ്യങ്ങൾ ഇന്ത്യൻ ജനതയുടെ മേല്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അത് ദേശ സുരക്ഷയെ ബാധിക്കുന്നതാണ്. വാട്സാപ്പിലൂടെ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് വർഷങ്ങൾക്ക് മുന്നെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ചില അംഗങ്ങൾ ഇക്കാര്യത്തില്‍ മതിയായ ചർച്ച നടത്താൻ ആഗ്രഹിച്ചില്ല.

also read: പെഗാസസില്‍ ചോരുമോ മോദി സര്‍ക്കാരിന്‍റെ വിശ്വാസ്യത?

അന്ന് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവുകയും ചെയ്തില്ല. ഇപ്പോളത്തെ വിശദാംശങ്ങൾ‌ ദേശീയ സുരക്ഷയെക്കുറിച്ചുള്ള മതിയായ വിശദീകരണമല്ലെന്നാണ് ഞാൻ‌ കരുതുന്നത്. ഇക്കാരണത്തിലാണ് വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.