ETV Bharat / bharat

ജീവിതത്തിൽ മാസ്‌ക് ഉപയോഗം അനിവാര്യം: ആരോഗ്യ മന്ത്രാലയം

കൊവിഡ് വന്ന ശേഷമുള്ള പുതിയ സാഹചര്യത്തിൽ മാസ്‌ക്‌ ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Health Ministry  Incorporate face mask  mask into our lives  new normal  ആരോഗ്യ മന്ത്രാലയം  ആരോഗ്യ മന്ത്രാലയം വാർത്ത  മാസ്ക്ക് ഉപയോഗം അനിവാര്യം
ജീവിതത്തിൽ മാസ്‌ക്ക് ഉപയോഗം അനിവാര്യം
author img

By

Published : Jul 16, 2021, 8:29 PM IST

ന്യൂഡൽഹി: മാസ്‌ക്‌ ഉപയോഗം തുടരണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ മാസ്ക്കിന്‍റെ ഉപയോഗം കുറഞ്ഞുവരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നതായും ആരോഗ്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

Also Read: KERALA COVID CASES: സംസ്ഥാനത്ത് 13,750 പേര്‍ക്ക് കൂടി കൊവിഡ്, 130 മരണം

കൊവിഡിന് ശേഷമുള്ള പുതിയ സാഹചര്യത്തിൽ മാസ്‌ക്‌ ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് രോഗമുക്തി നിരക്ക് വർധിക്കുകയും പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും ആശങ്ക ഒഴിഞ്ഞിട്ടില്ല എന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

രാജ്യത്തെ 47 ജില്ലകളിൽ ഇപ്പോഴും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലാണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

Also Read: സൈബീരിയയിൽ കാണാതായ റഷ്യൻ വിമാനം കണ്ടെത്തി; യാത്രക്കാർ സുരക്ഷിതർ

കൊവിഡ് രണ്ടാം തരംഗത്തിൽ 95 ശതമാനം മരണങ്ങളും തടയാൻ രണ്ട് ഡോസ് വാക്‌സിന് സാധിച്ചുവെന്നും ഡോ. പോൾ വ്യക്തമാക്കി. ഒരു ഡോസ് വാക്‌സിൻ മരണ സാധ്യത 82 ശതമാനമാക്കി കുറച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.