തെലങ്കാന: തെലങ്കാന സംസ്ഥാന സർക്കാരിന്‍റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്‍റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ഇന്ന്. ഹാരാജപ്രസാദത്തിന് സമാനമായി സർക്കാർ നിർമിച്ച പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം ഇന്ന് ഉച്ചക്ക് പൂജകൾക്ക് ശേഷം ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക് ഒരു മണിയോടെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സെക്രട്ടേറിയറ്റിലെത്തി പൂജയിൽ പങ്കെടുക്കും.
മുൻപ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും വ്യത്യസ്‌ത കെട്ടിടങ്ങളിലാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ കെട്ടിടം വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. മുഖ്യമന്ത്രിയുടെ എല്ലാ ഓഫിസുകളും ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ വകുപ്പുകളും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലുണ്ടാകും. പുതിയ കെട്ടിടത്തിൽ മന്ത്രി മുതൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും വരെയുള്ള ഓഫിസുകൾ ഒരേ നിലയിലായിരിക്കും രൂപകൽപന ചെയ്‌തിരിക്കുന്നത്. ആറാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസ് ചേമ്പറിന്‍റെ ജനാലകൾ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാൽ നിർമിച്ചവയാണ്.
-
A symbol of progress: Telangana Secretariat in all its glory.
— KTR News (@KTR_News) April 28, 2023 " class="align-text-top noRightClick twitterSection" data="
📸:fahrukh.zayn pic.twitter.com/1rC3A7MIci
">A symbol of progress: Telangana Secretariat in all its glory.
— KTR News (@KTR_News) April 28, 2023
📸:fahrukh.zayn pic.twitter.com/1rC3A7MIciA symbol of progress: Telangana Secretariat in all its glory.
— KTR News (@KTR_News) April 28, 2023
📸:fahrukh.zayn pic.twitter.com/1rC3A7MIci
പ്രധാന പ്രവേശന കവാടത്തിലാണ് ആദ്യം പൂജ നടത്തുന്നത്. പരിസരത്ത് സജ്ജീകരിച്ചിരിക്കുന്ന ഹോമശാലയിലാണ് പൂജ നടക്കുക. ഇവിടെ നടക്കുന്ന പൂജക്ക് ശേഷം മുഖ്യമന്ത്രി അവിടെ നിന്ന് പ്രധാന ഗേറ്റിലെത്തി സെക്രട്ടേറിയറ്റ് ആരംഭിക്കും. തുടർന്ന് ആറാം നിലയിലുള്ള തന്‍റെ ചേമ്പറിലെത്തി സർക്കാർ രേഖകളിൽ ഒപ്പിട്ട് ഭരണം തുടങ്ങും.
മുഖ്യമന്ത്രി ചേംബറിൽ പോകുമ്പോൾ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചേംബറിൽ വരരുതെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിമാരും സെക്രട്ടറിമാരും ഉച്ചയ്ക്ക് ഒരുമണിക്ക് അവരുടെ ചേംബറിലെത്തണമെന്നും അതിനുശേഷം യാത്രയ്ക്ക് നിയന്ത്രണമുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും സെക്രട്ടറിമാരും ഉച്ചയ്ക്ക് 1.58 നും 2.04 നും ഇടയിൽ അവരുടെ ചേംബറിൽ ഇരുന്ന് സർക്കാർ രേഖകൾ പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതിന് ശേഷമായിരിക്കും ഉദ്ഘാടന ചടങ്ങുകൾ.
ഉച്ചയ്ക്ക് 2.15ന് മുഖ്യമന്ത്രി കെസിആർ സമ്മേളന വേദിയിലെത്തി പ്രസംഗിക്കും. മന്ത്രി പ്രശാന്ത് റെഡ്ഡി, ഡിജിപി അഞ്ജനി കുമാർ, സിറ്റി പൊലീസ് കമ്മിഷണർ സിവി ആനന്ദ് എന്നിവർ ശനിയാഴ്‌ച ഉദ്ഘാടന ക്രമീകരണങ്ങൾ പരിഗണിച്ച് നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതിനൊപ്പം സെക്രട്ടേറിയറ്റ് ജീവനക്കാർ യോഗസ്ഥലത്ത് എത്തണമെന്നും നിർദേശത്തിൽ പറയുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. എല്ലാ ലിഫ്റ്റുകളും കമ്മീഷൻ ചെയ്യുകയും പരിശോധിക്കുകയും ചെയ്‌തിട്ടുണ്ട് ഗതാഗത നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിൽ പരിപാടിക്കെത്തുന്ന നിയമസഭാ സ്പീക്കർമാർ, നിയമസഭാ കൗൺസിൽ, സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി പ്രമുഖരാണ് ചടങ്ങിലെത്തുക. പുതിയ കെട്ടിടം സർക്കാർ ഓഫിസ് എന്നതിനൊപ്പം തന്നെ മനോഹരമായ കലാ സൃഷ്‌ടി കൂടിയാണ്.