ETV Bharat / bharat

അങ്ങനെ അവര്‍ വിവാഹിതരായി... 'മമതാ ബാനർജിയും സോഷ്യലിസവും' സന്തോഷത്തിലാണ് - പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

തമിഴ്‌നാട്ടിലെ സേലത്താണ് കൗതുകം നിറയുന്ന വിവാഹം നടന്നത്. വരൻ എഎം സോഷ്യലിസം, വധു പി മമത ബാനർജി.

mamata banerjee  socialism  manmata banerjee marries socialism  socialism marries mamata banerje  tamil nadu marriage  tamil nadu news  salem news  CPI  CPI(M)  A Mohan's sons  CPI leader MOhan's sons  communism leninism socialism  മമത ബാനർജിയും സോഷ്യലിസവും വിവാഹിതരായി  'മമതാ ബാനർജിയും സോഷ്യലിസവും'  സോഷ്യലിസത്തിന് വധുവായി മമത ബാനർജി  സോഷ്യലിസം വിവാഹിതനായി  പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
തമിഴ്‌നാട്ടിൽ 'മമതാ ബാനർജിയും സോഷ്യലിസവും' വിവാഹിതരായി
author img

By

Published : Jun 13, 2021, 5:19 PM IST

ചെന്നൈ: ഒടുവില്‍ ആ വിവാഹം കഴിഞ്ഞു. മമത ബാനര്‍ജിയും സോഷ്യലിസവുമാണ് നവദമ്പതികള്‍. സോഷ്യല്‍ മീഡിയയും പത്രമാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരുടെ വിവാഹം കാത്തിരിക്കുകയായിരുന്നു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പേരുള്ള വധുവും അസാധാരണ പേരുള്ള വരൻ സോഷ്യലിസവും തമ്മിലെ വിവാഹത്തിനായി.

കൊവിഡ് പ്രോട്ടോകോളുകള്‍ക്കിടയിലും വരൻ എഎം സോഷ്യലിസം, വധു പി മമത ബാനർജിയും സന്തോഷത്തോടെയാണ് തങ്ങളെ അനുഗ്രഹിക്കാനെത്തിയവരെ സ്വീകരിച്ചത്. സേലം സിപിഐ ജില്ലാ സെക്രട്ടറിയുടെ മൂന്നാമത്തെ മകനായ സോഷ്യലിസവും കോൺഗ്രസ് പാർട്ടി അംഗങ്ങളുള്ള കുടുംബത്തിലെ ഇളയ മകൾ മമത ബാനർജിയുമാണ് ഞായറാഴ്‌ച വിവാഹിതരായത്.

തമിഴ്‌നാട്ടിൽ 'മമതാ ബാനർജിയും സോഷ്യലിസവും' വിവാഹിതരായി

READ MORE: സോഷ്യലിസത്തിന് വധുവായി മമത ബാനർജി, കമ്മ്യൂണിസവും ലെനിനിസവും സാക്ഷികൾ

എ മോഹന്‍റെ മൂത്ത മകൻ കമ്യൂണിസവും രണ്ടാമത്തെ മകൻ ലെനിനിസവുമാണ്. എ മോഹന്‍റെ പിതാവ് അളഗപ്പൻ തന്‍റെ ചെറുപ്പത്തിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു. അച്ഛന്‍റെ പാത പിന്തുടർന്ന് മോഹനും പാർട്ടിയിലെ സജീവ പ്രവർത്തകനാണ്. പാര്‍ട്ടിയോടുള്ള ആരാധന മൂത്ത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ മക്കള്‍ക്ക് നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ പാര്‍ട്ടി ആശയത്തെ തന്നെ (ഇസം) പേരായി നല്‍കുന്നത് അപൂര്‍വമാണ്.

അടുത്ത തലമുറയിലെ ലെനിനിസം സ്വന്തം മകന് മാക്‌സ്‌സിസം എന്നാണ് പേര് നൽകിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വീരപാണ്ഡി മണ്ഡലത്തിൽ നിന്ന് മോഹൻ ജനവിധി തേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.