ന്യൂഡല്‍ഹി: 2024 ന് മുന്‍പ് വികസനത്തിന്‍റെ കാര്യത്തിൽ ഗാന്ധിനഗർ ലോക്‌സഭ മണ്ഡലം രാജ്യത്തിന്‍റെ മുൻപന്തിയിലെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും സ്ഥലം എം.പിയുമായ അമിത് ഷാ. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് അണിയറയില്‍ കരുക്കള്‍ നീക്കുന്നതിന്‍റെ ഭാഗമായാണ് ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനായിരുന്ന ഷായുടെ പ്രസ്താവന.
ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയെന്ന പദവിയൊഴിഞ്ഞിട്ടും ആ സംസ്ഥാനത്തിന്‍റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭ മണ്ഡലമായ ഗാന്ധിനഗറിനു കീഴില്‍ 244 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളം, പാചക വാതകം, കക്കൂസുകള്‍ എന്നിവ ഓരോരുത്തരുടെയും വീട്ടില്‍ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികൾ നടപ്പാക്കി.
നിരവധി പദ്ധതികളിലൂടെ പ്രധാനമന്ത്രി ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നു. ഗുജറാത്ത് സര്‍ക്കാരും നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി. ജനങ്ങളുടെ എം.പിയെന്ന നിലയിൽ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നന്നായി കൈകാര്യം ചെയ്തുവെന്ന് ഉറപ്പുവരുത്തേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ് അതിനായി നിലകൊള്ളുമെന്നും അമിത് ഷാ പറഞ്ഞു.
ALSO READ: ഡൽഹിയിൽ വർഷത്തെ ഏറ്റവും കുറഞ്ഞ Covid കണക്ക് ; രോഗം 53 പേർക്ക്