ETV Bharat / bharat

ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണം: ഡല്‍ഹി കോണ്‍ഗ്രസ് കമ്മിറ്റി

പൗരന്മാർക്കുള്ള ഭരണഘടനാപരമായ കടമകൾ നിർവഹിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്നും അനിൽ ചൗധരി ആരോപിച്ചു.

Impose President's rule in Delhi Delhi Pradesh Congress Committee President Anil chaudary President's rule in the National Capital Territory of Delhi Aam Admi Party’s Delhi Government Delhi Pradesh Congress Committee Anil chaudary dpcc President Anil chaudary Delhi ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണം ഡൽഹി രാഷ്‌ട്രപതി രാഷ്‌ട്രപതിക്ക് ഡിപിസിസി പ്രസിഡന്‍റിന്‍റെ കത്ത് രാഷ്‌ട്രപതിക്ക് കത്ത് ന്യൂഡൽഹി newdelhi ഡിപിസിസി ഡിപിസിസി പ്രസിഡ
Impose President's rule in Delhi: DPCC President
author img

By

Published : Apr 29, 2021, 8:42 AM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) മേധാവി അനിൽ ചൗധരി രാഷ്ട്രപതിക്ക് കത്തയച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ആശുപത്രി സൗകര്യങ്ങളിലെ അപര്യാപ്‌തതയും ഓക്‌സിജൻ ലഭ്യതക്കുറവും കാരണം രോഗികൾ ചത്തൊടുങ്ങുകയാണ്.

ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്‌ച പറ്റിയെന്നും പ്രശസ്‌തിക്കും പ്രചരണത്തിനുമായി ഡൽഹി സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ചുവെങ്കിലും പകർച്ചവ്യാധിയെ നേരിടാൻ ഇതുവരെ ഒരുക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

കൂടുതൽ വായനയ്‌ക്ക്: അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകണം; ഡൽഹി സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ്

തലസ്ഥാന മേഖലയിൽ മതിയായ മെഡിക്കൽ ക്രമീകരണങ്ങൾ ഇല്ലാത്തതിനാലാണ് ജനങ്ങൾക്ക് റോഡുകളിലും നിരത്തുകളിലും ജീവൻ ഉപേക്ഷിക്കേണ്ടി വന്നത്. നിലവിലെ സാഹചര്യം ആം ആദ്‌മി പാർട്ടി നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പൗരന്മാർക്കുള്ള ഭരണഘടനാപരമായ കടമകൾ നിർവഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും തങ്ങളുടെ ചുമതലകളിൽ നിന്നും അവർ വ്യതിചലിച്ചുവെന്നുമാണ് തെളിയിക്കുന്നത്. തലസ്ഥാനത്തെ ഭരണകൂടവും ക്രമസമാധാനപാലനവും തകർന്ന അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതൽ വായനയ്‌ക്ക്: കൊവിഡ് മരണം; ഡല്‍ഹിയിലെ ശ്‌മശാനങ്ങള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു

ശരിയായ വൈദ്യസഹായം ഉറപ്പുവരുത്തേണ്ടതും പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടതും ജനാധിപത്യ സർക്കാരിന്‍റെ ഭരണഘടനാപരമായ കടമയാണ്. രോഗവ്യാപനമുണ്ടായ കഴിഞ്ഞ വർഷം മുതലേ സംസ്ഥാന സർക്കാർ ഈ ദിശയിൽ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. രാജ്യത്തുനിന്നും വിദേശത്തു നിന്നുമുള്ള ആരോഗ്യവിദഗ്‌ദർ പുറപ്പെടുവിച്ച മുന്നറിയിപ്പുകളൊക്കെയും അവഗണിച്ചുകൊണ്ട് സർക്കാർ അശ്രദ്ധമായ പെരുമാറ്റമാണ് നിലനിർത്തിപോന്നത്. അതിന്‍റെ പരിണിത ഫലമാണ് ഇന്ന് സംസ്ഥാനത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്നും രാഷ്‌ട്രപതിക്കയച്ച കത്തിൽ അനിൽ ചൗധരി ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.