ETV Bharat / bharat

കുഴല്‍ക്കിണര്‍ അപകടം ആവര്‍ത്തിക്കാതിരിക്കാൻ, പാലിക്കപ്പെടേണ്ടതും നടപ്പിലാക്കേണ്ടതും - കുഴല്‍ക്കിണര്‍ അപകടങ്ങള്‍

2010 ഫെബ്രുവരി 11ന് സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ, നിർമാണ സമയത്ത് കിണറിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കുക, കിണർ അസംബ്ലിക്ക് മുകളിൽ ബോൾട്ടുകൾ ഉപയോഗിച്ച് സ്റ്റീൽ പ്ലേറ്റ് കവറുകൾ ഉറപ്പിക്കുക, കുഴൽക്കിണറുകൾ അടിയിൽ നിന്ന് തറനിരപ്പ് വരെ മണ്ണ് നിറയ്ക്കുക എന്നീ കാര്യങ്ങള്‍ ഉൾപ്പെടുന്നു

Accidents still taking place despite SC framing guidelines in 2010 on abandoned borewells  importance of supreme court guidelines on borewell accident  borewell accidents in india  supreme court of india  supreme court guidelines on borewell accident  ഇന്ത്യയിലെ കുഴല്‍ക്കിണര്‍ അപകടങ്ങള്‍  കുഴല്‍ക്കിണര്‍ അപകടങ്ങള്‍  സുപ്രീം കോടതിയുടെ മാര്‍ഗരേഖ
പൊലിഞ്ഞത് നിരവധി ജീവനുകള്‍ ; സുപ്രീം കോടതി വിധി കാറ്റില്‍ പറത്തി കുഴല്‍ക്കിണര്‍ നിര്‍മാണം, രാജ്യത്ത് അപകടങ്ങള്‍ തുടര്‍ കഥ
author img

By

Published : Jun 15, 2022, 6:01 PM IST

ന്യൂഡല്‍ഹി: കുട്ടികള്‍ കുഴല്‍ക്കിണറുകളില്‍ വീണുണ്ടാകുന്ന നിരവധി അപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഛത്തീസ്‌ഗഡിലെ ജാഞ്ച്ഗീർ ചാമ്പ ജില്ലയിൽ 80 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ 11കാരൻ രാഹുൽ സാഹുവിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ രാജ്യം ഒന്നടങ്കം ഉറ്റുനോക്കിയതാണ്. 104 മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തിന് ശേഷം കിണറില്‍ വീണതിന്‍റെ നാലാം ദിവസം രാഹുലിനെ ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചു.

പഞ്ചാബിലെ ഹോഷിയാർപൂരിലെ ആറ് വയസുകാരൻ റിത്വിക്കിനെ പക്ഷേ ഭാഗ്യം തുണച്ചില്ല. മെയ് 23ന് 300 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ നിന്ന് ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ റിത്വിക്കിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ തടയുന്നതിനായി 10 വര്‍ഷങ്ങള്‍ക്കു മുമ്പ് സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

സുപ്രീം കോടതിയുടെ മാര്‍ഗരേഖ: 2010 ഫെബ്രുവരി 11ന് സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ, നിർമാണ സമയത്ത് കിണറിന് ചുറ്റും മുള്ളുവേലി സ്ഥാപിക്കുക, കിണർ അസംബ്ലിക്ക് മുകളിൽ ബോൾട്ടുകൾ ഉപയോഗിച്ച് സ്റ്റീൽ പ്ലേറ്റ് കവറുകൾ ഉറപ്പിക്കുക, കുഴൽക്കിണറുകൾ അടിയിൽ നിന്ന് തറനിരപ്പ് വരെ മണ്ണ് നിറയ്ക്കുക എന്നീ കാര്യങ്ങള്‍ ഉൾപ്പെടുന്നു. 2009 ഫെബ്രുവരി 13ന് രാജ്യത്ത് നടന്ന ഇത്തരം അപകടങ്ങളുടെ ഭീകരത വിവരിക്കുന്ന ഒരു കത്ത് ലഭിച്ചപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വമേധയ കേസെടുക്കുകയും ഒരു വർഷത്തിന് ശേഷം കുഴല്‍ കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തു.

സുപ്രീം കോടതിയുടെ ഈ ഉത്തരവിന് വ്യാപകമായ പ്രചാരണം നൽകണമെന്നും കോടതി, അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കുഴല്‍ കിണറുകളിലും കുഴല്‍ കിണറുകള്‍ക്കായെടുത്ത് പിന്നീട് ഉപേക്ഷിക്കപ്പെട്ട കുഴികളിലും വീണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ട നിരവധി കേസുകള്‍ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സ്വമേധയ കേസെടുക്കുകയും ഇത്തരം സംഭവങ്ങൾ തടയുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ വിവിധ സംസ്ഥാനങ്ങൾക്ക് നോട്ടിസ് നൽകുകയും ചെയ്‌തതായി 2010 ഫെബ്രുവരി 11ലെ ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞു.

നിര്‍മാണത്തിന് മുമ്പ് എന്തെല്ലാം: കുഴൽക്കിണര്‍ നിര്‍മാണത്തിന് 15 ദിവസം മുമ്പ് ഭൂവുടമ ജില്ല കലക്‌ടറെയോ ബന്ധപ്പെട്ട ജില്ല അധികാരികളെയോ രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സർക്കാർ, അർധ സർക്കാർ, സ്വകാര്യ ഡ്രില്ലിങ് ഏജൻസികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്നും നിർദേശിച്ചു. നിർമാണ സമയത്ത്, ഡ്രില്ലിംഗ് ഏജൻസിയുടെ പൂർണ വിലാസം, കിണര്‍ ഉടമയുടെ പൂർണ വിലാസം എന്നിവ ഉള്‍പ്പെടുന്ന മുന്നറിയിപ്പ് ബോര്‍ഡ് കിണറിന് സമീപം സ്ഥാപിക്കാനും കോടതി ഉത്തരവില്‍ പറയുന്നു. നിർമാണ സമയത്ത് കിണറിന് ചുറ്റും മുള്ളു കമ്പിവേലിയോ മറ്റേതെങ്കിലും അനുയോജ്യമായ തടസമോ സ്ഥാപിക്കണമെന്നും, ചുറ്റും 0.5x0.5x0.6 മീറ്റർ (ഭൂനിരപ്പിൽ നിന്ന് 0.30 മീറ്ററും ഭൂമിക്ക് താഴെ 0.30 മീറ്ററും) സിമന്‍റ് അല്ലെങ്കിൽ കോൺക്രീറ്റ് പ്ലാറ്റ്‌ഫോം നിർമിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

വെൽഡ് ചെയ്‌ത സ്റ്റീൽ പ്ലേറ്റുകളോ ബോൾട്ടുകളാൽ ഉറപ്പിച്ച സമാനമായ ഒരു സ്റ്റീല്‍ കവറോ ഉപയോഗിച്ച് പൊതിഞ്ഞ കിണർ കേസിങും കിണർ അസംബ്ലിയും ഘടിപ്പിക്കണമെന്നും അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ കുഴൽക്കിണർ മൂടാതെ വിടരുതെന്നും പ്രവൃത്തി പൂർത്തിയാക്കിയശേഷം കുഴികള്‍ നികത്തണമെന്നും കോടതി പറഞ്ഞിരുന്നു. ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകൾ കളിമണ്ണ്/മണൽ/കല്ലുകൾ/ഡ്രിൽ കട്ടിംഗുകൾ മുതലായവ ഉപയോഗിച്ച് നിറയ്ക്കണമെന്നും നിര്‍ദേശത്തിലുണ്ട്. കോടതി ഉത്തരവിന് ദേശീയ ടെലിവിഷൻ ചാനലുകൾ വഴി വ്യാപകമായ പ്രചരണം നൽകാനും ഈ ഉത്തരവിന്‍റെ ഒരു പകർപ്പ് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും ജില്ല കലക്‌ടർമാർക്കും അയക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

നിര്‍ദേശം പരിഷ്‌കരിച്ചു: 2010 ഓഗസ്റ്റ് 6ന് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന എസ്.എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്, 2010 ഫെബ്രുവരി 11ലെ ഉത്തരവ് ചെറിയ രീതിയില്‍ പരിഷ്‌കരിക്കുകയും, എല്ലാ കുഴൽക്കിണറുകളുടെയും ജില്ല/ബ്ലോക്ക്/ഗ്രാമം തിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്തോട് നിർദേശിക്കുകയും ചെയ്‌തു. കൂടാതെ ഉപേക്ഷിക്കപ്പെട്ടതോ ഉപയോഗിക്കുന്നതോ ആയ മുഴുവന്‍ കുഴല്‍ക്കിണറുകളും ജില്ലാതലത്തിൽ പരിപാലിക്കാനും നിരീക്ഷിക്കാനും നിര്‍ദേശം നല്‍കി. ഗ്രാമപ്രദേശങ്ങളിൽ ഗ്രാമസർപഞ്ചും കൃഷിവകുപ്പിലെ എക്‌സിക്യൂട്ടീവും മുഖേനയാണ് നിരീക്ഷണം നടത്തേണ്ടത്. നഗരപ്രദേശങ്ങളിൽ, ഭൂഗർഭജലം അല്ലെങ്കിൽ പൊതുജനാരോഗ്യം അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പിലെ ജൂനിയർ എഞ്ചിനീയറും എക്‌സിക്യൂട്ടീവുമാണ് ഇത് ചെയ്യേണ്ടത്.

പുതിയ ഹര്‍ജി: മൂടാത്ത കുഴൽക്കിണറുകളില്‍ കുട്ടികൾ വീണ് അപകടമുണ്ടാകുന്നത് വീണ്ടും വര്‍ധിച്ച സാഹചര്യത്തിൽ, അത്തരം അപകടങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ജി.എസ് മണി സമർപ്പിച്ച റിട്ട് ഹർജി 2020 ഫെബ്രുവരി 3 ന് സുപ്രീം കോടതി പരിഗണിച്ചു. 2010ലെ ഉത്തരവ് പാലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും സുപ്രീം കോടതി വിശദീകരണം തേടിയിട്ടുണ്ട്. സുപ്രീം കോടതിയുടെ അറിയിപ്പ് അനുസരിച്ച്, രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം റിട്ട് പെറ്റീഷൻ ജൂലൈ 13ന് പ്രസിദ്ധപ്പെടുത്തും.

Also Read നാലുനാള്‍ കുഴല്‍ കിണറില്‍, 100 മണിക്കൂര്‍ വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവര്‍ത്തനം ; 12കാരനെ പുറത്തെത്തിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.