ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നൽകി നിർമല സീതാരാമൻ. കേരളത്തിന് 1100 കിലോമീറ്റർ ദേശീയ പാത നിർമാണത്തിനായി 65,000 കോടി അനുവദിച്ചു. 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മാണവും അനുവദിച്ചു. തമിഴ്‌നാടിന് 3500 കിലോമീറ്റർ ദേശീയ പാത നിർമാണത്തിനായി അനുവദിച്ചത് 1.03 ലക്ഷം കോടി രൂപയാണ്. മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്ന പദധതിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും.
പശ്ചിമ ബംഗാളില്‍ 675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണവും ഇതിൽ ഉൾപ്പെടുന്നു. ബജറ്റില്‍ 1.18 ലക്ഷം കോടി രൂപയാണ് റോഡ് ഗതാഗത മന്ത്രാലയത്തിന് നീക്കി വച്ചിരിക്കുന്നത്.