മഹാമാരിയുടെ രണ്ടാംഘട്ടത്തിൽ പ്രതിദിന കേസുകള്‍ 1.25 ലക്ഷം മറി കടക്കുന്നതിലേക്ക് നയിക്കുമ്പോൾ അതിശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. മഹാമാരിയെ കൃത്യമായ പരിശോധനകളിലൂടെയും ചികിത്സകളിലൂടെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും പ്രതിരോധ കുത്തിവയ്‌പ് പരിപാടികള്‍ വ്യാപകമാക്കിക്കൊണ്ടും നിയന്ത്രണത്തില്‍ കൊണ്ടു വരുവാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ നടപടികളുടെ ഭാഗമായി നാളെ മുതല്‍ 14 വരെ ഒരു ടീക്കാ ഉത്സവ് നടത്തുവാന്‍ കേന്ദ്രം ആഹ്വാനം ചെയ്‌തിട്ടുണ്ട്. നൂറിലധികം പേർ ജോലി ചെയ്യുന്ന എല്ലാ സർക്കാർ-സ്വകാര്യ ഓഫീസുകളിലും പ്രതിരോധ കുത്തിവയ്‌പ് സംഘടിപ്പിക്കുക എന്നതാണ് ടീക്കാ ഉത്സവ് എന്നതുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. തുടർന്ന് ഇതൊരു സ്വാഗതാര്‍ഹമായ നടപടിയായി മാറി. പ്രതിദിനം 40 ലക്ഷം ഡോസ് പ്രതിരോധ കുത്തിവയ്‌പുകൾ നല്‍കാന്‍ കഴിയുന്ന തരത്തില്‍ രാജ്യത്തെ വ്യവസ്ഥ പുതിയ ഒരു തലത്തിലേക്ക് ഉയര്‍ന്നു. എന്നിരുന്നാലും പ്രതിരോധ കുത്തിവയ്‌പ് അതിവിശാലമാക്കുന്ന കാര്യത്തില്‍ ഈ വ്യവസ്ഥ വലിയ വെല്ലുവിളി തന്നെയാണ് ഇപ്പോഴും നേരിടുന്നത്.
പ്രതിരോധ കുത്തിവയ്‌പ് മരുന്നുകളുടെ ദൗര്‍ലഭ്യത നിലവില്‍ തന്നെ രാഷ്ട്രീയ വിവാദങ്ങള്‍ കുത്തിപൊക്കി കഴിഞ്ഞിരിക്കുന്നു. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ കുത്തിവയ്‌പ് മരുന്നുകളുടെ ദൗര്‍ലഭ്യതാ പ്രശ്‌നം ഉയര്‍ത്തി കാട്ടി കൊവിഡ് രോഗികളുടെ എണ്ണം പിടിച്ചു നിര്‍ത്തുന്നതില്‍ തങ്ങള്‍ക്കുണ്ടായ പരാജയം മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ആരോപിച്ചു. എന്നാൽ മഹാരാഷ്ട്രയിലെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനു പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, കേരളം, കര്‍ണാടക, ഛത്തീസ്‌ഗഡ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിങ്ങനെയുള്ള മറ്റ് സംസ്ഥാന സര്‍ക്കാരുകളും ഒരു പോലെ പ്രതിരോധ കുത്തിവയ്‌പ് മരുന്നുകള്‍ വേണ്ടത്ര കിട്ടാനില്ലെന്ന് പരാതിപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ പ്രതിരോധ മരുന്ന് നിര്‍മാതാക്കളുടെ ഉല്‍പാദന ക്ഷമത, അവര്‍ നിലവില്‍ ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നതിന്‍റെ തോത്, അവര്‍ വിതരണം ചെയ്‌തു കൊണ്ടിരിക്കുന്നതിന്‍റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട വസ്‌തുതകള്‍ ഒന്നും തന്നെ ആര്‍ക്കും വളച്ചൊടിക്കുവാന്‍ കഴിയുകയില്ല. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടേണ്ട ഒരു അവസരത്തില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ ചളിവാരി എറിയല്‍ ഏര്‍പ്പാടുകള്‍ ചിന്തിക്കുന്ന ആര്‍ക്കും തന്നെ സഹിക്കാന്‍ കഴിയുന്ന കാര്യമല്ല.
ജനുവരി 16നാണ് കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ് രാജ്യത്ത് ആരംഭിച്ചത്. 30 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ് നല്‍കുക എന്നതായിരുന്നു ആരംഭ ലക്ഷ്യം. മുന്നണി പോരാളികള്‍, പ്രായവും മറ്റ് അസുഖങ്ങളും മൂലം വൈറസ് ബാധ ഏല്‍ക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടുള്ള ഒരു തുടക്കമായിരുന്നു അത്. പക്ഷെ ഇതുവരെ അവരില്‍ തന്നെ മൂന്നിലൊന്ന് പേര്‍ക്ക് പോലും പ്രതിരോധ കുത്തിവയ്‌പ് എടുക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ പ്രതിരോധ മരുന്നിന്‍റെ ദൗര്‍ലഭ്യത കൂടി കടന്നു വന്നിരിക്കുന്നു എന്നത് വലിയ ഉല്‍കണ്ഠ ഉയർത്തുന്ന കാര്യം തന്നെയാണ്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് 47 കോടി ഡോസുകളും ഭാരത് ബയോടെക് 12 കോടി ഡോസുകളും ഓഗസ്റ്റ് മാസത്തോടു കൂടി ഉല്‍പാദിപ്പിക്കുമെന്ന് 15 ദിവസം മുന്‍പാണ് നിധി ആയോഗ് അംഗം പ്രൊഫസര്‍ വി കെ പോള്‍ പറഞ്ഞത്. എന്നാൽ അമേരിക്കയുടെ പ്രതിരോധ നിയമങ്ങള്‍ മൂലം പ്രതിരോധ മരുന്ന് നിര്‍മിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പ്രയാസം നേരിടുന്നു എന്ന് ഏതാണ്ട് ഒരു മാസം മുന്‍പാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രത്തോട് അറിയിച്ചിട്ടുള്ളത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും ഒരുപോലെ തങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുവാനുള്ള അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്‌തിട്ടുണ്ട്. രാജ്യം സ്വന്തമായി രണ്ട് പ്രതിരോധ മരുന്നുകള്‍ നിര്‍മിക്കുന്നു എന്നുള്ളത് ഇന്ത്യയിലെ ഓരോ പൗരന്മാരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ് എന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതിനും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും ഈ സ്ഥാപനങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളോട് വിശാല മനസോടു കൂടി പ്രതികരിക്കേണ്ടതുണ്ട് പ്രധാനമന്ത്രി.
ഏപ്രില്‍ 19 മുതല്‍ തന്‍റെ രാജ്യത്തെ 18 വയസ് കഴിഞ്ഞ എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ കുത്തിവയ്‌പ് ലഭ്യമാക്കും എന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍റ് ഇന്‍ഡസ്ട്രിയും ഈ അടുത്തിടെ രാജ്യത്തെ മുതിര്‍ന്ന വ്യക്തികളെ എല്ലാം പ്രതിരോധ കുത്തിവയ്‌പ് എടുക്കുവാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്‌പ് എന്നുള്ള നിര്‍ദിഷ്ട ആവശ്യം അതിവേഗത്തില്‍ നടപ്പിലാക്കണമെങ്കില്‍ പ്രതിരോധ മരുന്ന് വ്യാപകമായി ഉല്‍പാദിപ്പിക്കുകയും കുത്തിവയ്‌പ് നല്‍കുകയും ചെയ്യേണ്ടിയിരിക്കുന്നു. സര്‍ക്കാരുകള്‍ അര്‍ഥപൂര്‍ണമായ സഹകരണ മനോഭാവത്തോടെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തിന് കൊവിഡിനെ കീഴടക്കാന്‍ കഴിയുകയുള്ളു.