ETV Bharat / bharat

ഡോക്ടർമാരുടെ മരണം; ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ഐ‌എം‌എ - doctors died due to COVID

ഇതുവരെ വൈറസ് ബാധിച്ച് 269 ഓളം ഡോക്‌ടർമാർ മരിച്ചതായി റിപ്പോർട്ട്.

ഡോക്ടർമാരുടെ മരണം കൊവിഡ് ബാധിച്ച് ഡോക്ടർമാരുടെ മരണം ആരോഗ്യ പ്രവർത്തകർ ഐ‌എം‌എ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ IMA requests govt to increase manpower IMA doctors died due to COVID COVID
കൊവിഡ് ബാധിച്ച് ഡോക്ടർമാരുടെ മരണം; ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിപ്പികണമെന്ന് ഐ‌എം‌എ
author img

By

Published : May 18, 2021, 7:11 PM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിക്കുന്ന ഡോക്ടർമാരുടെ എണ്ണത്തിലും വർധനവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ). നിരവധി ഡോക്‌ടർമാർക്കാണ് ഇതിനോടകം വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ഡോക്ടർമാരുടെ ജോലി സമയം നീട്ടിയതും മരണം കൂടാൻ കാരണമായെന്ന് ഐ‌എം‌എ പ്രസിഡന്‍റ് ഡോ. ജെഎ ജയലാൽ പറഞ്ഞു. ഇതുവരെ വൈറസ് ബാധിച്ച് 269 ഓളം ഡോക്‌ടർമാർ മരിച്ചു. ദിവസേന 25 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ ഡോക്‌ടർമാരുടേയും നഴ്സുമാരുടേയും എണ്ണം വർധിപ്പിക്കണമെന്ന് ഐ‌എം‌എ സർക്കാരിനോട് ആവശ്യപ്പെട്ടു.

Also Read: രാജ്യത്ത് പുതിയതായി 2.63 ലക്ഷം കൊവവിഡ് ബാധിതർ; 4,329 മരണം

ഐ.എം.എ കണക്ക് പ്രകാരം ബിഹാർ 78, ഉത്തർപ്രദേശ് 37, ഡൽഹി 28, ആന്ധ്രാപ്രദേശ് 22, തെലങ്കാന 19, മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും 14, തമിഴ്‌നാട് 11, ഒഡിഷ 10, കർണാടക എട്ട്, മധ്യപ്രദേശ് അഞ്ച് എന്നിങ്ങനെയാണ് മരിച്ച ഡോക്ടർമാരുടെ കണക്ക്. ഡൽഹി എയിംസിൽ പദ്മശ്രീ അവാർഡ് ജേതാവും ഐ‌എം‌എയുടെ മുൻ ദേശീയ പ്രസിഡന്‍റുമായ ഡോ. കെ കെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,63,533 പുതിയ കൊവിഡ് കേസുകളും 4,329 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.