ETV Bharat / bharat

അനുമതിയില്ലാതെ മരം മുറിച്ചു; 62,075 രൂപ പിഴയീടാക്കി വനം വകുപ്പ്

author img

By

Published : Feb 8, 2021, 9:42 PM IST

മരം മുറിക്കുന്നത് കണ്ട പരിസരവാസിയായ എട്ടാം ക്ലാസുകാരനാണ് വനം വകുപ്പിനെ വിവരമറിയിച്ചത്.

Illegal Tree Cut  Hyderabad news  വന സംരക്ഷണം  ഹൈദരാബാദ്
അനുമതിയില്ലാതെ മരം മുറിച്ചു; 62, 075 രൂപ പിഴയീടാക്കി വനം വകുപ്പ്

ഹൈദരാബാദ്: വീട് നിര്‍മാണത്തിനായി അനുമതിയില്ലാതെ വേപ്പുമരം വെട്ടിയ വീട്ടുടമയ്‌ക്ക് 62,075 രൂപ പിഴ വിധിച്ച് വനം വകുപ്പ്. തെലങ്കാനയിലെ സൈദാബാദിലാണ് സംഭവം. 40 വര്‍ഷം പഴക്കമുള്ള വേപ്പ് മരമാണ് അര്‍ധരാത്രി വെട്ടിയത്. അവിടെ വച്ച് തന്നെ മരം കത്തിച്ച് നശിപ്പിക്കാനും ശ്രമം നടത്തി. സംഭവം കണ്ട പരിസരവാസിയായ എട്ടാം ക്ലാസുകാരനാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. താൻ പ്രകൃതി സംരക്ഷത്തിനായി പോരാടുന്ന പോരാളിയാണെന്ന് പറഞ്ഞാണ് കുട്ടി പരാതി നല്‍കിയത്. പിന്നാലെയാണ് അധികൃതരെത്തി നടപടി സ്വീകരിച്ചത്. പരാതി നല്‍കിയെ കുട്ടിയെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.