ചെന്നൈ: മദ്രാസിലെ ഐഐടിയിൽ വെള്ളിയാഴ്ച മാത്രം 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെയെണ്ണം 55 ആയി. ശനിയാഴ്‌ച 1420 പേരെ കൂടി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി.
കൊവിഡ് ലക്ഷണങ്ങളുള്ളവരെ ഐ ഐ ടി ക്യാപസില്‍ പാര്‍പ്പിച്ചു. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥികൾക്കായി കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹോസ്റ്റലിലൂടെയാണ് അണുബാധ പടര്‍ന്നതെന്ന് കണ്ടെത്തി.
ഹോസ്റ്റലില്‍ പരിശോധന വര്‍ധിപ്പിച്ചു. പ്രത്യേക സാഹചര്യത്തില്‍ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണന്‍ സ്ഥാപനത്തിലെത്തി ചികിത്സ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തമിഴ്‌നാട്ടില്‍ കൊവിഡിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
1.46 കോടിയാളുകള്‍ കൊവിഡിന്‍റെ സെക്കൻഡ് ഡോസ് എടുത്തിട്ടില്ലെന്നും വേഗത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്‌കൂളുകളും കോളേജുകളും പൊതുസ്ഥലങ്ങളും തുടർച്ചയായി നിരീക്ഷിക്കാനും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
also read: കൊവിഡ് കേസുകളില്‍ വര്‍ധന ; പഞ്ചാബില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍