ചെന്നൈ: അര്‍ബുദത്തിന് കാരണമാകുന്ന ജീനുകളെ കണ്ടെത്താനായി നിര്‍മിതബുദ്ധിയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സരീതി വികസിപ്പിച്ചെടുത്ത് ഐഐടി മദ്രാസിലെ ഗവേഷകര്‍. 'പിവട്ട്' എന്നാണ് ഇതിന് പേര് നല്‍കീയിരിക്കുന്നത്. ഒരോവ്യക്തിക്കും അനുഗുണമായ അര്‍ബുദ ചികിത്സ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
ജീനുകളുടെ പതിപ്പുകളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ജീനുകളുടെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍, ജീനുകള്‍ പ്രതികരിക്കുന്നതിലുള്ള വ്യത്യാസം കാരണം നമ്മുടെ ജൈവശൃംഖലയ്‌ക്കുണ്ടാകുന്ന ചില ഉലച്ചിലുകള്‍ എന്നിവ സംബന്ധിച്ച വിവരം ശേഖരിച്ചാണ് 'പിവട്ട്' അര്‍ബുദ രോഗം സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ നടത്തുക. ഗവേഷണ പ്രബന്ധം ഫ്രന്‍റിയര്‍ ഇന്‍ ജെനിറ്റിക്‌സ് എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.