അലഹബാദ്: പള്ളികളിൽ ഉച്ചഭാഷിണിക്ക് വിലക്കേർപ്പെടുത്തി ഇൻസ്പെക്ടർ ജനറൽ കെ.പി.സിംഗ്. അലഹബാദ് സർവ്വകലാശാല വൈസ് ചാന്‍സലറായ സംഗീത ശ്രീവാസ്തവയുടെ പരാതിയെത്തുടർന്നാണ് നടപടി. പുലർച്ചെ പള്ളികളിൽ നിന്നും വരുന്ന ശബ്ദം തന്‍റെ ഉറക്കം കളയുന്നുണ്ടെന്നും ജോലിയെ ബാധിക്കുന്നുവെന്നും സംഗീത പരാതിയിൽ പറയുന്നു. പ്രയാഗ്‌രാജ് പരിധിയിൽവരുന്ന നാല് പ്രദേശങ്ങളിലാണ് നിലവിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. രാത്രി 10 മണി മുതൽ പുലർച്ചെ ആറ് വരെയാണ് നിയന്ത്രണം. പരിസ്ഥിതി നിയമങ്ങളെയും പഴയ കോടതി വിധികളെയും പരിഗണിച്ചാണ് തീരുമാനം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിന്ന് വിവാഹ ചടങ്ങുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.
പള്ളികളില്‍ ഉച്ചഭാഷിണികള്‍ നിരോധിച്ച് പ്രയാഗ്‌രാജ് പൊലീസ്
അലഹബാദ് സർവ്വകലാശാല വൈസ് ചാന്‍സലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി