മുംബൈ: ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2021ൽ അവാർഡുകൾ നേടി വിദ്യ ബാലൻ, മനോജ് ബാജ്പേയ്, സൂര്യ എന്നീ താരങ്ങൾ. സുധ കൊങ്ങരയുടെ സംവിധാനത്തിലൊരുങ്ങിയ സൂരറൈ പോട്ര് ചിത്രത്തിലെ അഭിനയ മികവിനാണ് സൂര്യ മികച്ച നടനുള്ള അവാർഡ് നേടിയത്. മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും സൂരറൈ പോട്ര് സ്വന്തമാക്കി.
- " class="align-text-top noRightClick twitterSection" data="
">
ഷെർണി എന്ന ചിത്രത്തിലെ അഭിനയത്തിന് വിദ്യ ബാലൻ മികച്ച നടിക്കുള്ള അവാർഡ് നേടി. ഫോറസ്റ്റ് ഓഫിസറുടെ വേഷമാണ് വിദ്യ ബാലൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ചലച്ചിത്ര നിർമാതാക്കളായ രാജ് നിദിമോരു, കൃഷ്ണ ഡികെ എന്നിവർ ചേർന്ന് നിർമാണവും സംവിധാനവും ചെയ്ത ദി ഫാമിലി മാൻ 2 എന്ന സീരീസിലെ പ്രകടനത്തിന് മികച്ച നടനും മികച്ച നടിക്കുള്ള അവാർഡ് മനോജ് ബാജ്‌പേയിയും സാമന്ത അക്കിനേനിയും നേടി.
- " class="align-text-top noRightClick twitterSection" data="
">
മികച്ച സംവിധായകനുള്ള അവാർഡ് ലൂഡോ എന്ന ചിത്രത്തിലൂടെ അനുരാഗ് ബസു കരസ്ഥമാക്കി. മിർസാപൂർ സീസൺ 2 ആണ് മികച്ച സീരീസ്. നടൻ പങ്കജ് ത്രിപാഠിയെ സിനിമക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് മേളയിൽ ആദരിച്ചു. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ പ്രകടനത്തിന് നിമിഷ സജയന് പ്രത്യേക പരാമർശം ലഭിച്ചിരുന്നു.
Also Read: സൂപ്പർഹീറോകളുമായി 'എറ്റേണൽസ്' നവംബറിലെത്തും
കഴിഞ്ഞ വർഷത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രീതിയിൽ നടന്ന ചലച്ചിത്ര മേള മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ ഇത്തവണ വെർച്വൽ രീതിയിലും അല്ലാതെയും ചലച്ചിത്ര മേള നടന്നു. പൊതുവേദിയിൽ നടന്ന ചലച്ചിത്രോത്സവം ഓഗസ്റ്റ് 12ന് ആരംഭിച്ച് വെള്ളിയാഴ്ച അവസാനിച്ചു. ഡിജിറ്റൽ മാതൃകയിൽ അരങ്ങേറുന്ന മേള ഓഗസ്റ്റ് 30 വരെ തുടരും.