ETV Bharat / bharat

ഐസിഎസ്‌ഇ പത്ത്, പ്ലസ്‌ ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

Cisce.org അല്ലെങ്കിൽ results.cisce.org എന്ന സി‌ഐഎസ്‌സി‌ഇ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം ഓൺലൈനായി പരിശോധിക്കാം.

author img

By

Published : Jul 24, 2021, 3:53 PM IST

Updated : Jul 24, 2021, 5:03 PM IST

കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ  സി‌ഐഎസ്‌സി‌ഇ വാർത്ത  സി‌ഐഎസ്‌സി‌ഇ  CISCE class 10, 12 results published  CISCE class 10 results  CISCE 12 results published  CISCE results
ഐസിഎസ്‌ഇ പത്ത്, പ്ലസ്‌ ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ വിജയം 99.8 ശതമാനം. പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷ എഴുതിയ 99.86 പേരും വിജയിച്ചു. പരീക്ഷ എഴുതിയ 99.66 ശതമാനം ആൺകുട്ടികളും വിജയിച്ചുവെന്ന് സിഐഎസ്‌സിഇ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡ് സെക്രട്ടറി ജനറൽ ജെറി അരത്തൂൺ പറഞ്ഞു. വിദ്യാർഥികൾക്ക് Cisce.org അല്ലെങ്കിൽ results.cisce.org എന്ന സി‌ഐഎസ്‌സി‌ഇ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം ഓൺലൈനായി പരിശോധിക്കാൻ സാധിക്കും.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐസിഎസ്ഇ ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷകൾ നടത്തിയിരുന്നില്ല. ഐസിഎസ്ഇ പരീക്ഷകൾ മെയ് നാല് മുതൽ ജൂൺ ഏഴ് വരെയും ഐ‌എസ്‌സി പരീക്ഷ ഏപ്രിൽ എട്ട് മുതൽ ജൂൺ 18 വരെയുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ജൂണിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ഐ‌എസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു.

പ്രത്യേക മൂല്യനിർണയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഐസി‌എസ്ഇ, ഐ‌എസ്‌സി വിദ്യാർഥികളുടെ ഫലം തയ്യാറാക്കിയിരിക്കുന്നത്.

READ MORE: ഐസിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

Last Updated : Jul 24, 2021, 5:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.