ന്യൂഡൽഹി: കൊവിഡ് പരിശോധന ചട്ടത്തില്‍ മാത്രം വരുത്തി ഐസിഎംആർ. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രം പരിശോധന മതി.
കൊവിഡ് രോഗിയുമായി സമ്പർക്കത്തില്ർ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരൻമാരോ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഐസിഎംആർ പറയുന്നു.
കൊവിഡ് പരിശോധനകളായി ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ്, സി.ബി.എന്‍.എ.എ.ടി, സി.ആര്‍.ഐ.എസ്.പി.ആര്‍, ആര്‍.ടി എല്‍.എ.എം.പി, റാപിഡ് മോളിക്യുലര്‍ ടെസ്റ്റിങ് സിസ്റ്റംസ് എന്നിവയോ റാപിഡ് ആന്‍റിജന്‍ ടെസ്റ്റോ നടത്താം. രോഗലക്ഷണമുള്ള വ്യക്തികൾ വീടുകളില്‍ സെൽഫ് ടെസ്റ്റ് അല്ലെങ്കിൽ ആന്‍റിജന്‍ ടെസ്റ്റ് എന്നിവ നടത്തി നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്.
ALSO READ: മൂന്നാം ഡോസ് കൊവിഡ് വാക്‌സിനെടുത്താല്‍ ഗുണമെന്ത് ?; പഠനം പറയുന്നത്
അന്താരാഷ്‌ട്ര യാത്ര നടത്തുന്നവര്‍ ഇന്ത്യൻ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിലവിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് പരിശോധന നടത്തണം. പരിശോധന സൗകര്യമില്ലെങ്കില്‍ രോഗികളെ മറ്റിടങ്ങളിലേക്ക് റഫർ ചെയ്യരുത്. സാമ്പിളുകൾ ശേഖരിച്ച് പരിശോധന കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് എല്ലാ ക്രമീകരണങ്ങളും ചെയ്യണം.
പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവര്‍ മറ്റ് ശസ്ത്രക്രിയ/ശസ്ത്രക്രിയേതര ആവശ്യാര്‍ഥം ചികിത്സയില്‍ കഴിയുന്നവരെ രോഗലക്ഷണങ്ങളില്ലെങ്കില്‍ നിർബന്ധിച്ച് പരിശോധിക്കേണ്ടതില്ല. രോഗികളെ ആഴ്‌ചയില്‍ ഒന്നിലധികം തവണ പരിശോധിക്കാൻ പാടില്ലെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.