ETV Bharat / bharat

സൂക്ഷ്‌മ പരിശോധന ; അന്‍പതോളം മിഗ്-21 വിമാനങ്ങൾ നിലത്തിറക്കി വ്യോമസേന - മിഗ് 21 തകർന്നു

രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നതിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണത്താൽ 50ഓളം യുദ്ധവിമാനങ്ങൾ നിലത്തിറക്കി. സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ഇവ പറത്തുകയുള്ളൂ

IAF temporarily grounds MiG 21 squadrons after Rajasthan crash  IAF  airforce grounds entire mig 21 jet fleet  iaf grounds mig 21 rajasthan crash  mig 21 rajasthan crash  mig 21  വ്യോമസേന  വ്യോമസേന മിഗ് 21  മിഗ് 21  മിഗ് 21 സുരക്ഷ പരിശോധന  മിഗ് 21 നിലത്തിറക്കി  രാജസ്ഥാൻ അപകടം മിഗ് 21  മിഗ് 21 തകർന്നു  ഐഎഎഫ്
മിഗ് 21
author img

By

Published : May 21, 2023, 10:45 AM IST

ന്യൂഡൽഹി : സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അമ്പതോളം മിഗ്-21 യുദ്ധവിമാനങ്ങൾ നിലത്തിറക്കി വ്യോമസേന. ഈ മാസം ആദ്യം രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നതിനെ തുടർന്നാണ് നടപടി. മെയ് 8നാണ് രാജസ്ഥാന്‍ ഹനുമാൻഗഡിലെ വീടിന് മുകളിലേക്ക് മിഗ്-21 യുദ്ധവിമാനം തർകന്നുവീണ് മൂന്ന് പേർ മരിച്ചത്. സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്.

ഈ സാഹചര്യത്തില്‍, സൂക്ഷ്‌മ പരിശോധന നടത്തി അനുമതിക്ക് ശേഷം മാത്രമേ യുദ്ധവിമാനങ്ങൾ പറക്കാൻ അനുവദിക്കൂ. ഔദ്യോഗിക കണക്കുകൾ പ്രകാരം 1960കളിൽ സോവിയറ്റ് യൂണിയനിൽ പിറന്ന മിഗ് വിമാനങ്ങൾ ഇന്ത്യയിൽ 400 ഓളം അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിമാനത്തിന് വളരെ മോശം സുരക്ഷാ റെക്കോർഡാണുള്ളത്.

നിലവിൽ 50 വിമാനങ്ങൾ ഉൾപ്പടെ മൂന്ന് മിഗ് 21 വ്യൂഹമാണ് ഇന്ത്യൻ വോമസേനയ്ക്കു‌ള്ളത്. ശേഷിക്കുന്ന മിഗ്-21 യുദ്ധവിമാന സ്ക്വാഡ്രണുകളെ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് ഐഎഎഫിന്‍റെ (ഇന്ത്യൻ എയർഫോഴ്‌സ്) തീരുമാനം. ഇതിനായി കഴിഞ്ഞ വർഷം ഐഎഎഫ് മൂന്ന് വർഷത്തെ സമയക്രമം നിശ്ചയിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മിഗ്-29 യുദ്ധവിമാനങ്ങളുടെ മൂന്ന് സ്ക്വാഡ്രണുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനും ഐഎഎഫ് പദ്ധതിയിടുന്നു.

സ്‌ക്വാഡ്രൺ : രണ്ടോ അതിലധികമോ വിമാനങ്ങളും അവ പറത്താനുള്ള ഉദ്യോഗസ്ഥരും അടങ്ങുന്ന വ്യോമസേനയിലെ ഒരു പ്രവർത്തന യൂണിറ്റാണ് സ്‌ക്വാഡ്രൺ.

ഐഎഎഫിന്‍റെ ആധുനികവത്‌ക്കരണ പദ്ധതിയുടെ ഭാഗമായി, 83 തേജസ് ജെറ്റുകൾ വാങ്ങുന്നതിനായി 2021 ഫെബ്രുവരിയിൽ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) 48,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. യുദ്ധ ശേഷി വർധിപ്പിക്കുന്നതിനായി 36 റാഫൽ വിമാനങ്ങൾ ഐഎഎഫ് ഇതിനകം വാങ്ങിയിട്ടുണ്ട്. 114 മീഡിയം റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഐഎഎഫ്.

മിഗ്-21 ദുരന്തം : ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ഹനുമാൻഗഡിന് സമീപം വീടിന് മുകളിലേക്കാണ് തകർന്നുവീണത്. മെയ് 8ന് ആയിരുന്നു സംഭവം. അപകടത്തില്‍ രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

പതിവ് പരിശീലനത്തിനായി സൂറത്ത്ഗഡിൽ നിന്ന് പറന്ന വിമാനമാണ് ദാബ്ലി മേഖലയില്‍ തകര്‍ന്ന് വീണത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജനുവരി ആദ്യം, പരിശീലന പറത്തലിനിനിടെ രണ്ട് ഐഎഎഫ് യുദ്ധവിമാനങ്ങൾ തകര്‍ന്നിരുന്നു.

സുഖോയ് -30, മിറാഷ് 2000 എന്നീ വിമാനങ്ങളാണ് തകർന്നത്. അപകടത്തിൽ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. വിമാനങ്ങളില്‍ ഒന്ന് മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്പൂരിലുമാണ് തകർന്നുവീണത്.

Also read : വീണ്ടും മിഗ്‌-21 ദുരന്തം; വിമാനം തകര്‍ന്ന് വീണത് വീടിന് മുകളില്‍, 3 മരണം

തുടർക്കഥയാകുന്ന അപകടങ്ങൾ : യുദ്ധവിമാനമായ മിഗ്-21ന്‍റെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനാണ് ഇന്ത്യന്‍ വ്യോമസേനയുടെ നീക്കം. രാജസ്ഥാനിലെ ബാർമര്‍ ജില്ലയില്‍ റഷ്യന്‍ നിര്‍മിത യുദ്ധവിമാനം തകര്‍ന്നുവീണ് 2022 ജൂലൈ 28ന് രണ്ട് പൈലറ്റുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് നീക്കം.

Also read : മിഗ് 21 അപകടം തുടര്‍ക്കഥ; റഷ്യന്‍ നിര്‍മിത യുദ്ധവിമാനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ വ്യോമസേന

മിഗ് വിമാനങ്ങൾക്ക് പകരം കൂടുതൽ ശേഷിയുള്ള എസ്‌യു 30, തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ) എന്നിവ സജീവമായി ഉപയോഗിക്കാനാണ് വ്യോമസേനയുടെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.