ന്യൂഡല്‍ഹി: യുദ്ധവിമാനമായ മിഗ് 21ന്‍റെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വ്യോമസേന. സെപ്‌റ്റംബർ 30നകം ഒരു സ്‌ക്വാഡ്രണിന്‍റെ പ്രവര്‍ത്തനം നിര്‍ത്തും. രാജസ്ഥാനിലെ ബാർമര്‍ ജില്ലയില്‍ ഈ റഷ്യന്‍ നിര്‍മിത യുദ്ധവിമാനം തകര്‍ന്നുവീണ് വ്യാഴാഴ്‌ച(28.07.2022) രണ്ട് പൈലറ്റുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് നീക്കം.
READ MORE: രാജസ്ഥാനില്‍ മിഗ്-21 യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു
രണ്ടോ അതിലധികമോ വിമാനങ്ങളും അവ പറത്താനുള്ള ഉദ്യോഗസ്ഥരും അടങ്ങുന്ന വ്യോമസേനയിലെ ഒരു പ്രവർത്തന യൂണിറ്റാണ് സ്‌ക്വാഡ്രന്‍. മിഗ് വിമാനങ്ങൾക്ക് പകരം കൂടുതൽ ശേഷിയുള്ള എസ്യു 30, തദ്ദേശീയമായ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ) എന്നിവ സജീവമായി ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ 20 മാസത്തിനിടെ ആറ് മിഗ് 21 വിമാനങ്ങൾ അപകടത്തിൽപ്പെട്ട് അഞ്ച് പൈലറ്റുമാർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്.