ETV Bharat / bharat

മധ്യപ്രദേശില്‍ അടിയന്തര ലാന്‍ഡിങ് നടത്തി വ്യോമസേന ഹെലികോപ്‌റ്റര്‍; 2 പൈലറ്റുമാരും സുരക്ഷിതര്‍ - എയർഫോഴ്‌സ്

ഐഎഎഫിന്‍റെ ഗ്വാളിയോർ എയർഫോഴ്‌സ് ബേസിൽ നിന്നും പറന്നുയര്‍ന്ന ഹെലികോപ്‌റ്ററാണ് മധ്യപ്രദേശില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്

ലാന്‍ഡിങ് നടത്തി വ്യോമസേന ഹെലികോപ്‌റ്റര്‍  ഹെലികോപ്‌റ്റര്‍  ഐഎഎഫിന്‍റെ ഗ്വാളിയോർ താവളത്തിൽ

author img

By

Published : May 29, 2023, 4:35 PM IST

Updated : May 29, 2023, 4:52 PM IST

അടിയന്തര ലാന്‍ഡിങ് നടത്തി വ്യോമസേന ഹെലികോപ്‌റ്റര്‍

ഭിൻഡ്: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റർ ഭിൻഡ് (Bhind) ജില്ലയിൽ അടിയന്തരമായി ലാന്‍ഡ് ചെയ്‌തു. ഹെലികോപ്‌റ്ററിലുണ്ടായ രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഎഎഫിന്‍റെ ഗ്വാളിയോർ എയർഫോഴ്‌സ് ബേസിൽ നിന്നാണ് ഹെലികോപ്‌റ്റര്‍ പറന്നുയർന്നത്. മധ്യപ്രദേശിലെ ജഖ്‌നൗലി ഗ്രാമത്തിന് സമീപമുള്ള സിന്ധ് നദിയുടെ മലയിടുക്കുകള്‍ക്ക് സമീപമാണ് ഇന്ന് രാവിലെ 10നാണ് സംഭവം.

അടിയന്തര ലാന്‍ഡിങ് നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും ലഭ്യമായിട്ടില്ല. 'അപ്പാച്ചെ അറ്റാക്ക് എഎച്ച് 64ഇ ഹെലികോപ്റ്ററാണ്' ലാൻഡിങ് നടത്തിയത്. അസാധാരണമായി ഹെലികോപ്‌റ്റര്‍ താഴെ ഇറക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. വിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ഭിന്‍ഡ് എസ്‌പി മനീഷ് ഖത്രി അടിയന്തര ലാന്‍ഡിങ് സ്ഥിരീകരിച്ചെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വ്യോമസേനയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇതേക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹെലികോപ്റ്ററിലെ പൈലറ്റുമാർ ഉടന്‍ തന്നെ വിവരം എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ മികച്ച ഫൈറ്റര്‍ ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപ്പാച്ചെ. ഈ ഹെലികോപ്‌റ്ററില്‍ ജോയിന്‍റ് ടെക്‌നിക്കൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം സ്ഥാപിച്ചിരുന്നു. ആധുനികമായ ഡിജിറ്റൽ കണക്‌ടിവിറ്റി സംവിധാനമാണ്. ആശയവിനിമയത്തിനായി സി, ഡി, കെയു ഫ്രീക്വൻസി ബാൻഡുകൾ ഉപയോഗിക്കാന്‍ ഫേസ് - ഗിയർ ട്രാൻസ്‌മിഷന്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

യുദ്ധവിമാനങ്ങൾ നിലത്തിറക്കി വ്യോമസേന: സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അമ്പതോളം മിഗ് - 21 യുദ്ധവിമാനങ്ങൾ നിലത്തിറക്കി വ്യോമസേന. മെയ്‌ 21നാണ് വിമാനങ്ങള്‍ നിലത്തിറക്കിയത്. ഈ മാസം ആദ്യം രാജസ്ഥാനിൽ മിഗ് - 21 യുദ്ധവിമാനം തകർന്നതിനെ തുടർന്നാണ് നടപടി. മെയ് എട്ടിന് രാജസ്ഥാന്‍ ഹനുമാൻഗഡിലെ വീടിന് മുകളിലേക്ക് മിഗ് - 21 യുദ്ധവിമാനം തർകന്നുവീണ് മൂന്ന് പേർ മരിച്ചിരുന്നു. സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്.

READ MORE | സൂക്ഷ്‌മ പരിശോധന ; അന്‍പതോളം മിഗ്-21 വിമാനങ്ങൾ നിലത്തിറക്കി വ്യോമസേന

ഈ സാഹചര്യത്തില്‍, സൂക്ഷ്‌മ പരിശോധന നടത്തി അനുമതിക്ക് ശേഷം മാത്രമേ യുദ്ധവിമാനങ്ങൾ പറക്കാൻ അനുവദിക്കൂ. ഔദ്യോഗിക കണക്കുകൾ പ്രകാരം 1960കളിൽ സോവിയറ്റ് യൂണിയനിൽ പിറന്ന മിഗ് വിമാനങ്ങൾ ഇന്ത്യയിൽ 400 അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിമാനത്തിന് വളരെ മോശം സുരക്ഷ റെക്കോഡാണുള്ളത്.

നിലവിൽ 50 വിമാനങ്ങൾ ഉൾപ്പടെ മൂന്ന് മിഗ് 21 വ്യൂഹമാണ് ഇന്ത്യൻ വ്യോമസേനയ്ക്കു‌ള്ളത്. ശേഷിക്കുന്ന മിഗ് - 21 യുദ്ധവിമാന സ്ക്വാഡ്രണുകളെ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് ഐഎഎഫിന്‍റെ (ഇന്ത്യൻ എയർഫോഴ്‌സ്) തീരുമാനം. ഇതിനായി കഴിഞ്ഞ വർഷം ഐഎഎഫ് മൂന്ന് വർഷത്തെ സമയക്രമം നിശ്ചയിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മിഗ് - 29 യുദ്ധവിമാനങ്ങളുടെ മൂന്ന് സ്ക്വാഡ്രണുകൾ ഘട്ടംഘട്ടമായി നിർത്തലാക്കാനും ഐഎഎഫ് പദ്ധതിയിടുന്നുണ്ട്.

ALSO READ | വ്യോമസേന വിമാനം റണ്‍വേയില്‍ കുരുങ്ങി; ലേ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

Last Updated : May 29, 2023, 4:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.