ETV Bharat / bharat

'ബിജെപിക്ക് വേണ്ടിയല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്'; ഗവര്‍ണര്‍ സിവി ആനന്ദബോസ് - ബംഗാള്‍ കേരളം

West Bengal Governor C V Ananda bose : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടരുന്ന വിമര്‍ശനങ്ങളില്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് പ്രതികരിച്ചു. ബിജെപിക്ക് വേണ്ടിയല്ല താന്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയെന്നായിരുന്നു മലയാളിയായ ആനന്ദബോസിന്‍റെ പ്രതികരണം.

West Bengal Governor C V Ananda  C V Ananda bose  C V Ananda bose interview  mamta banarjee  Bengal Governor  bengal  kerala  west bengal  സിവി ആനന്ദബോസ്  പശ്ചിമ ബംഗാള്‍  സിവി ആനന്ദബോസ് അഭിമുഖം  കേരളം  ബംഗാള്‍ കേരളം  മമത ബാനര്‍ജി
C V Ananda bose
author img

By ETV Bharat Kerala Team

Published : Nov 22, 2023, 7:39 PM IST

കൊല്‍ക്കത്ത : ഭാരതീയ ജനതാ പാര്‍ട്ടിയ്‌ക്കായല്ല ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്ക ഇടിവി ഭാരതിനോട് മനസുതുറക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ മനസിലാക്കണമെന്ന് ആനന്ദബോസ് പറയുന്നു.

ഒരു അഡ്‌മിനിസ്‌ട്രേറ്റീവ് പരിസരത്ത് നിങ്ങള്‍ ജോലി ചെയ്യുമ്പോള്‍ പല വ്യത്യാസങ്ങളും ഉണ്ടാകാം. എന്നാല്‍ രണ്ട് ഭരണഘടന സ്ഥാപനങ്ങള്‍ തമ്മിലുളള ബന്ധം വഷളായതായി ഇതിന് അര്‍ഥമില്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഗവർണറുടെ പ്രത്യയശാസ്‌ത്രം പിന്തുടരണമെന്നില്ല. വിയോജിക്കാൻ നമ്മൾ സമ്മതിക്കുന്നതും എല്ലാ വിനയത്തോടും കൂടി അത് ചെയ്യേണ്ടതുമാണ് ജനാധിപത്യത്തിന്‍റെ സ്വഭാവം.

ബില്ലുകള്‍ കെട്ടിക്കിടക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഗവർണറെ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷമായി വിമർശിക്കുകയും രാജ് ഭവനിൽ ധർണയ്ക്ക് ഇരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഇതേകുറിച്ചെല്ലാം അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ; ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ചലനാത്മകത രണ്ട് വ്യത്യസ്‌ത തലങ്ങളിൽ ഞാൻ കാണുന്നതായി സിവി ആനന്ദബോസ് പറയുന്നു.

വ്യക്തിപരമായി, പരസ്‌പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ സൗഹാർദ്ദപരമായ ബന്ധമാണ് ഞങ്ങളുടെ ബന്ധത്തിന്‍റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള വിശാലമായ ബന്ധം പരിശോധിക്കുമ്പോൾ, തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും നിയുക്ത ഗവർണറും എല്ലാ വിഷയങ്ങളിലും ഒരേ വീക്ഷണങ്ങൾ പങ്കിടുന്നില്ലെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

അതേസമയം ഒന്നാം വാർഷിക പരിപാടിയിൽ മുഖ്യമന്ത്രി മമത ബാനർജി രാജ്ഭവനിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ഗവർണർ ശ്രദ്ധാപൂർവം ഒഴിഞ്ഞുമാറി. പ്രത്യേക പരിപാടിയോ ആഘോഷമോ ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും, പുതുമുഖങ്ങളുടെയും യുവാക്കളുടെയും സാന്നിധ്യം ശ്രദ്ധിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ താൻ അത്ര സന്തുഷ്ടനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരോ പോലീസോ സ്വീകരിക്കുന്ന നടപടികൾ തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം സംസ്ഥാനമായ കേരളവും പശ്ചിമ ബംഗാളും തമ്മിൽ താരതമ്യം ചെയ്‌തുകൊണ്ടും അദ്ദേഹം മനസുതുറന്നു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ സ്വതന്ത്ര ചിന്താഗതിയുള്ളവരാണെന്ന് സിവി ആനന്ദബോസ് പറയുന്നു. അവരുടെ ജോലിയിലും പാചക മുൻഗണനകളിലും പോലും നിരവധി സമാനതകളുണ്ട്. ബംഗാളും കേരളവും ചരിത്രത്തിൽ ഒരേ അമ്മയുടെ രണ്ട് മക്കളെപ്പോലെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു കാലത്ത് ബംഗാളിൽ നിന്ന് ചിലർ കേരളത്തിൽ പോയിരുന്നതായി ചരിത്രത്തിൽ വായിച്ചിട്ടുണ്ട്. അവിടെ വച്ചാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ അവരുടെ സ്വന്തം സംസ്‌കാരം സൃഷ്‌ടിച്ചത്. പശ്ചിമ ബംഗാളിലെ പുതിയ തലമുറ ലോകത്തെ പ്രതിനിധീകരിക്കട്ടെ, അദ്ദേഹം പറഞ്ഞു.

Also Read : 'വിസി'യില്ലാ സര്‍വകലാശാലകളുടെ ചുമതലകളേറ്റെടുത്ത് ഗവര്‍ണര്‍; ബംഗാളിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.