അമരാവതി: 'പത്ത് ദിവസത്തിനുള്ളില്‍ താന്‍ മരിക്കും, തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം ഞാന്‍ കുഴിമാടത്തില്‍ നിന്നും മടങ്ങി വരും'. ആന്ധ്രപ്രദേശിലെ കൃഷ്‌ണയിലെ പാസ്‌റ്റര്‍ നാഗഭൂഷണത്തിന്‍റെ വാക്കുകളാണിവ. ലോകം സാങ്കേതിക വിദ്യയില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴും അന്ധവിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവര്‍ നമുക്കൊപ്പമുണ്ടെന്നതിന് ഉത്തമ ഉദാഹരണമാണിത്.
പത്ത് ദിവസത്തിനുള്ളില്‍ താന്‍ മരിക്കുമ്പോള്‍ അടക്കം ചെയ്യാനായി ഗൊല്ലാനയിലെ തന്‍റെ വീട്ടുവളപ്പില്‍ സ്വന്തമായി കുഴിയെടുക്കുകയും ചെയ്‌തു. താന്‍ മരിച്ചാല്‍ ഈ കുഴിമാടത്തില്‍ തന്നെ അടക്കം ചെയ്യണമെന്നും പാസ്‌റ്റര്‍ കുടുംബത്തോട് പറഞ്ഞു. പാസ്‌റ്ററുടെ വാക്കുകളില്‍ ആശങ്കയിലാണ് കുടുംബവും നാട്ടുകാരും.
അതേസമയം പാസ്‌റ്ററുടെ ഇത്തരം വിശ്വാസങ്ങള്‍ ജനങ്ങളെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നുണ്ടെന്നും പാസ്‌റ്റര്‍ക്ക് കൗണ്‍സലിങ് നല്‍കണമെന്നും സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞു.