ETV Bharat / bharat

'ഡല്‍ഹിയിലെത്തിയത് നേത്ര ചികിത്സയ്ക്ക്'; ആരോപണം തള്ളി നിതീഷ് കുമാർ - ന്യൂഡൽഹിയില്‍ എത്തിയത് നേത്രചികിത്സയ്ക്കായാണെന്നും മന്ത്രിസഭ ചര്‍ച്ചകള്‍ക്കല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.

കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിയ്ക്കുമെന്ന് നിതീഷ് കുമാർ.

Nitish Kumar  Bihar CM on cabinet expansion  Nitish Kumar reaches Delhi  Nitish Kumar reached New Delhi  Nitish Kumar on LJP rift  I came Delhi for eye treatment not for Cabinet discussion, says Bihar CM  Amid speculations of Cabinet expansion, Bihar Chief Minister Nitish Kumar reached New Delhi on Tuesday.  "I came here for personal reasons. I have been suffering from an eye disease and that's the reason I came here," said Kumar.  Refuting the media reports, he said that Prime Minister Narendra Modi will decide if there would be any cabinet expansion.  'ഡല്‍ഹിയിലെത്തിയത് നേത്രചികിത്സയ്ക്ക്'; മന്ത്രിസഭ പുനസംഘടനയ്ക്കെന്ന ആരോപണം തള്ളി നിതീഷ് കുമാർ  കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിയ്ക്കുമെന്ന് നിതീഷ് കുമാർ.  ന്യൂഡൽഹിയില്‍ എത്തിയത് നേത്രചികിത്സയ്ക്കായാണെന്നും മന്ത്രിസഭ ചര്‍ച്ചകള്‍ക്കല്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.  ചൊവ്വാഴ്ചയാണ് നിതീഷ് കുമാർ ഡല്‍ഹിയിലെത്തിയത്.
'ഡല്‍ഹിയിലെത്തിയത് നേത്രചികിത്സയ്ക്ക്'; മന്ത്രിസഭ പുനസംഘടനയ്ക്കെന്ന ആരോപണം തള്ളി നിതീഷ് കുമാർ
author img

By

Published : Jun 22, 2021, 10:37 PM IST

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ന്യൂഡൽഹിയില്‍ എത്തിയത് നേത്രചികിത്സയ്ക്കായാണെന്നും മന്ത്രിസഭ ചര്‍ച്ചകള്‍ക്കല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

''തീരുമാനം പ്രധാനമന്ത്രിയുടേത്''

ചൊവ്വാഴ്ചയാണ് നിതീഷ് കുമാർ ഡല്‍ഹിയിലെത്തിയത്. മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച തീരുമാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കും. എം‌.പിമാരെ ഭിന്നിപ്പിക്കുന്നുവെന്ന എൽ.‌ജെ.‌പി നേതാവ് ചിരാഗ് പാസ്വാന്‍റെ ആരോപണം 'മാധ്യമ സ്റ്റണ്ട്' മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗം ബുധനാഴ്ച രാവിലെ 11 ന്

അതേസമയം, കേന്ദ്ര മന്ത്രിസഭ യോഗം ജൂൺ 23ന് രാവിലെ 11 ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ, മന്ത്രിസഭ പുനസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ് യോഗം.

നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും തലസ്ഥാനത്ത് നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

പുനസംഘടനയോടെ 79 ആവാന്‍ സാധ്യത

തുടര്‍ന്നാണ് ഈ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്നത്. നിലവിൽ 60 പേരടങ്ങിയതാണ്​ കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിക്ക്​ പുറമെ 21 ക്യാബിനറ്റ്​ മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പതു സഹമന്ത്രിമാരും 29 സഹമന്ത്രിമാരുമാണുള്ളത്.

പുനസംഘടനയോടുകൂടി 79 പേരാവാനാണ് സാധ്യത. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സൊനോവാള്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയേക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.