ETV Bharat / bharat

'രാജ്യത്തിന്‍റെ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്‌ചയില്ല' ; ഹ്യുണ്ടായ് വിഷയത്തിൽ ദക്ഷിണ കൊറിയയോട് ഇന്ത്യ

തിങ്കളാഴ്‌ച ദക്ഷിണ കൊറിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പോസ്റ്റിൽ സർക്കാരിന്‍റെ കടുത്ത അതൃപ്‌തി അറിയിച്ചു

India to South Korea Hyundai issue  territorial integrity India  Hyundai pakistan kashmir solidarity day  ഹ്യുണ്ടായ് വിവാദം  ഹ്യുണ്ടായ് വിഷയത്തിൽ ദക്ഷിണ കൊറിയയോട് ഇന്ത്യ  കശ്‌മീർ സോളിഡാരിറ്റി ദിനം
രാജ്യത്തിന്‍റെ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്‌ചയില്ല; ഹ്യുണ്ടായ് വിഷയത്തിൽ ദക്ഷിണ കൊറിയയോട് ഇന്ത്യ
author img

By

Published : Feb 8, 2022, 7:39 PM IST

ന്യൂഡൽഹി : കശ്‌മീർ സോളിഡാരിറ്റി ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹ്യുണ്ടായ് പാകിസ്ഥാന്‍റെ വിവാദ ട്വീറ്റിന്‍റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ. രാജ്യത്തിന്‍റെ പ്രാദേശിക അഖണ്ഡതയെ ബാധിക്കുന്ന വിഷയമായതിനാൽ സംഭവത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയാറല്ലെന്ന് സര്‍ക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. രാവിലെ വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കറുമായി സംസാരിച്ച ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചുങ് ഇയു-യോങ്, ട്വീറ്റ് മൂലം ഇന്ത്യൻ ജനതയ്ക്കും സർക്കാരിനുമുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

തിങ്കളാഴ്‌ച ദക്ഷിണ കൊറിയൻ പ്രതിനിധിയെ വിളിച്ചുവരുത്തി പോസ്റ്റിൽ സർക്കാരിന്‍റെ കടുത്ത അതൃപ്‌തി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി കമ്പനി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. സിയോളിലെ ഇന്ത്യൻ അംബാസഡർ ഹ്യുണ്ടായ് കമ്പനിയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ട് സംഭവത്തിൽ വിശദീകരണം തേടിയിരുന്നു.

Also Read: ട്വീറ്റില്‍ പുലിവാല് പിടിച്ച് ഹ്യുണ്ടായ് ; ഇന്ത്യയിൽ ട്രെൻഡായി #BoycottHyundai ക്യാംപെയ്ൻ

വിവിധ മേഖലകളിൽ വിദേശ കമ്പനികളുടെ നിക്ഷേപത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. എന്നാൽ അത്തരം കമ്പനികളോ അനുബന്ധ സ്ഥാപനങ്ങളോ രാജ്യത്തെ പരമാധികാരത്തിന്‍റെയും പ്രാദേശിക സമഗ്രതയേയും സംബന്ധിച്ച വിഷയങ്ങളിൽ തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായ അഭിപ്രായങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരിന്ദം ബാഗ്‌ചി പറഞ്ഞു.

പിന്നാലെ പ്രതികരണവുമായി എത്തിയ ഹ്യുണ്ടായ്, വിവേചനരഹിതമായ ആശയവിനിമയത്തോട് സഹിഷ്‌ണുതയില്ലാത്ത നയമാണെന്നും അത്തരം വീക്ഷണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു. ട്വീറ്റിനെ തുടർന്ന് ഇന്ത്യയിൽ ഹ്യുണ്ടായ് കമ്പനിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. തുടർന്ന് ഹ്യുണ്ടായ് വിശദീകരണം നൽകിയിരുന്നുവെങ്കിലും കമ്പനി അസന്ദിഗ്ദ്ധമായി മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.